ഫുട്ബോൾ ലോകം യൂറോ സെമി ഫൈനൽ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. കരുത്തരായ സ്പെയിനും,ഫ്രാൻസും ഒന്നാം സെമിയിൽ ഏറ്റുമുട്ടുമ്പോൾ ആരു വാഴും ആര് വീഴുമെന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോക ഫുട്ബോളിലെ സൗന്ദര്യമാത്മകത നിറച്ച ഭൂതകാലത്തിന്റെ സ്മരണകൾ പുതുക്കി യുവത്വത്തിന്റെ പുത്തൻ കരുത്തുമായി സെമിയിലേക്ക് രാജകീയമായി കുതിച്ച സ്പാനിഷ് കരുത്തിന് ആർക്കെങ്കിലും തടയിടാനാക്കുമോ എന്നാണ് ലോകം ഉറ്റു നോക്കികൊണ്ടിരിക്കുന്നത്. പഴയ സ്പാനിഷ് പ്രതാപം വീണ്ടെടുത്ത കാളക്കൂറ്റൻമാരെ തടുത്തുനിർത്താൻ ഗ്രൂപ്പ് ഘട്ടത്തിലും, പ്രീക്വാട്ടറിലും, ക്വാർട്ടറിലും ആർക്കും സാധിച്ചിരുന്നില്ല. സ്പാനിഷ് ഫുട്ബോൾ സൗന്ദര്യത്തിൽ അടിതെറ്റുന്ന വമ്പന്മാരെ യൂറോപ്പ് ഫുട്ബോൾ ലോകം കഴിഞ്ഞ മത്സരങ്ങളിൽ കണ്ടതാണ്.ആ കളി മികവ് സെമിയിലും പുറത്തെടുത്ത് ഫ്രഞ്ച് പ്രതിരോധത്തെ തകർത്ത് മുന്നേറാനാണ് സ്പാനിഷ് പട സെമിയിൽ കച്ചകെട്ടുന്നത്. തുടർച്ചയായി 5 വിജയങ്ങളുമായി മുന്നേറുന്ന സ്പാനിഷ് പടയ്ക്ക് സെമിയിൽ ഇറങ്ങുമ്പോൾ തലവേദനയായി മാറുന്നത് ക്വാട്ടറിൽ പരിക്കേറ്റ് പുറത്തായ പെഡ്രിയുടെ അഭാവമായിരിക്കും. കൂടാതെ സസ്പെൻഷനിലുള്ള കാർവഹാളിന്റെ അഭാവവും ടീമിന് തിരിച്ചടിയാവും.
എന്നാൽ 2008,2012 വർഷങ്ങളിൽ ബാക്ക് ടു ബാക്ക് യൂറോ കിരീടങ്ങൾ നേടിയ സ്പാനിഷ് പട ഈ വട്ടവും കിരീടം നേടാനുള്ള തയ്യാറെടുപ്പമായാണ് സെമിയിൽ ബൂട്ടുകെട്ടുക.
സ്പെയിൻ സാധ്യത ഇലവൻ
(4-3-3): Unai Simon, Navas, Nacho, Laporte, Cucurella, Olmo, Rodri, Fabián Ruiz, Lamine Yamal, Morata, Williams