പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് വമ്പൻ തോൽവി. എവേ മത്സരത്തിൽ ബ്രൻഡ്‌ഫോഡായിരുന്നു ലെസ്റ്റർ സിറ്റിയെ 4-1 എന്ന സ്‌കോറിന് തോൽപ്പിച്ചത്. കെവിൻ സ്‌കാഡെയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ബ്രൻഡ്‌ഫോർഡ് മികച്ച ജയം കൊയ്തത്. 29,48,59 മിനുട്ടുകളിലായിരുന്നു സ്‌കാഡെയുടെ ഹാട്രിക്. 25ാം മിനുട്ടിൽ യോനെ വിസ്സയും ബ്രൻഡ്‌ഫോർഡിനായി ലക്ഷ്യം കണ്ടു.
21ാം മിനുട്ടുൽ ഫകുണ്ടോ ബൗനാനോത്തെയായിരുന്നു ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത്. എവേ മത്സരത്തിൽ 5-2 എന്ന സ്‌കോറിന് ആഴ്‌സനൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു. ഗബ്രിയേൽ മഗാലസ് (10), ലിയനാർദോ ട്രൊസാർഡ് (27), മാർട്ടിൻ ഒഡേഗാർഡ് (34), കെയ് ഹാവർട്‌സ് (36), ബുകയോ സാക (50) എന്നിവരായിരുന്നു ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ടത്.
ആരോൺ വാൻ ബിസാക (36), എമേഴ്‌സൻ പാൽമെയ്‌റി (40) എന്നിവരായിരുന്നു വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടത്. 13 മത്സരത്തിൽനിന്ന് 25 പോയിന്റുള്ള ആഴ്‌സനൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. 12 മത്സരത്തിൽനിന്ന് 31 പോയിന്റുള്ള ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 4-2 എന്ന സ്‌കോറിന് ബേൺമൗത്ത് വോൾവ്‌സിനെ തോൽപ്പിച്ചു.
നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് ഇപ്‌സ്വിച്ച് ടൗണിനെ തോൽപിച്ചു. ക്രിസ്റ്റൽ പാലസ് ന്യൂകാസിൽ മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചു.