കോപാ അമേരിക്കയുടെ സെമി ഫൈനലിൽ കാനഡക്കെതിരേ നാളെ രാവിലെ മെസ്സിയും സംഘവും ഇറങ്ങുകയാണ്. ഇതുവരെയും ഒരു മത്സരത്തിലും തോൽക്കാതെ എത്തിയ അർജൻ്റീനക്ക് സെമിയിൽ കാനഡയാണ് എതിരാളി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് മെസ്സിയും സംഘവും കാനഡയെ വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ ലോക ചാംപ്യന്മാർ മൂന്നാം മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വീഴ്ത്തിയത്. ക്വാർട്ടർ ഫൈനലിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിൻ്റെ കരുത്തിലായിരുന്നു അർജൻ്റീന സെമി ഉറപ്പിച്ചത്. എന്നാൽ സെമിയിലെത്തിയ കാനഡക്ക് കരുത്ത് കൂടുമെന്ന കാര്യം ഉറപ്പാണ്. അതിനാൽ ആദ്യ മത്സരത്തിൽ കാനഡക്കെതിരേ കളത്തിലിറങ്ങിയ ടീമിൽ നിന്ന് മാറ്റം വരുത്തിയാണ് സ്കലോനി ടീമിനെ ഒരുക്കുന്നത്. മെസ്സിയും ഡി മരിയയും കാനഡക്കെതിരേ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. പരുക്കും പനിയും ഉണ്ടായിരുന്ന മെസ്സി ഇപ്പോൾ പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും സ്കലോനി വ്യക്തമാക്കി. ഡിമരിയകും മെസ്സിക്കും കൂട്ടായി ജൂലിയൻ അൽ വാരസിനെക്കൂടി ആദ്യ ഇലവനിൽ എത്തിച്ചാണ് അർജൻ്റീന ആദ്യ ഇലവനെ കളത്തിലിറക്കുക. കാനഡയുടെ ശക്തിയുള്ള മുന്നേറ്റനിരയെ പ്രതിരോധിക്കാൻ പ്രതിരോധത്തിലും മികച്ച താരങ്ങളെ തന്നെ സകലോ നി ആദ്യ ഇലവനിൽ എത്തിക്കും.
ഇരു ടീമുകളുടെയും സാധ്യത ഇലവൻ
അർജന്റീന- E. Martínez; Molina, Romero, Li. Martinez, Tagliafico; De Paul, Paredes, Mac Allister; Di Maria, Messi, Alvarez.
കാനഡ – Crepeau; Johnston, Bombito, Cornelius, Davies; Osorio, Eustaquio; Laryea, David, Shaffelburg; Larin