യൂറോ കപ്പ് : ബെൽജിയത്തിന് ഇന്ന് നിർണായകം
യൂറോ കപ്പിലെ ഗ്രൂപ്പ് ഇയില്‍ ഇന്ന് ജീവന്മരണ പോരാട്ടങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 9.30ന് നടക്കുന്ന മത്സരങ്ങളില്‍ റൊമേനിയ സ്ലോവാക്യയെയും, ബെല്‍ജിയം ഉക്രൈനെയുമാണ് നേരിടുന്നത്. എല്ലാ ടീമുകളും രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് ഇന്നത്തെ ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരം നാല് ടീമുകള്‍ക്കും നിര്‍ണായകമായത്. ഇന്ന് എല്ലാ ടീമിനും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള സാധ്യതയുണ്ട്. ഏത് ടീമിനും പുറത്താവാനുള്ള സാധ്യതയുമുണ്ട്.
ഗോള്‍ ശരാശരിയില്‍ റൊമേനിയയാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ തലപ്പത്തുള്ളത്. ബെല്‍ജിയം രണ്ടാമതും സ്ലോവാക്യ മൂന്നാമതുമുണ്ട്. ഉക്രൈനാണ് നിലവില്‍ നാലാമത്.
ആദ്യ മത്സരത്തില്‍ സ്ലോവാക്യയോടെ പരാജയപ്പെട്ടതാണ് ശക്തരായ ബെല്‍ജിയത്തിന് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരുന്നത്. രണ്ടാം മത്സരത്തില്‍ റൊമേനിയയെ അവര്‍എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയിരുന്നു.
ഇന്നത്തെ മത്സര ഫലമനുസരിച്ച് ബെല്‍ജിയത്തിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ ഇങ്ങനെയാണ് –
– ബെല്‍ജിയം റാമേനിയയെ പരാജയപ്പെടുത്തിയാല്‍ ആറു പോയിന്റുമായി പ്രീക്വര്‍ട്ടര്‍ യോഗ്യത ഉറപ്പിക്കാം.
– ബെല്‍ജിയം പരാജയപ്പെട്ടാല്‍ മൂന്ന് പോയന്റുമായി ഗ്രൂപ്പിലെ പോരാട്ടം അവസാനിക്കും. ഇതോടെ സാധ്യത അവസാനിക്കും. റൊമേനിയ- സ്ലോവാക്യ മത്സരത്തിന്റെ ഗതിയനുസരിച്ച് നേരിയ സാധ്യതയുണ്ടെങ്കിലും ഗോള്‍വ്യത്യാസം പരിഗണിക്കുമ്പോള്‍ ബെല്‍ജിയം പുറത്താവുമെന്നുറപ്പ്.
– ബെല്‍ജിയം – റാമേനിയ മത്സരം സമനിലയിലായാല്‍ രണ്ടാം സ്ഥാനമോ മൂന്നോ സ്ഥാനമോ ലഭിക്കുന്ന ബെല്‍ജിയത്തിന് മറ്റു മത്സരങ്ങളെ ആശ്രയിച്ച് നോക്കൗട്ടിലേക്ക് കടക്കാന്‍ സാധഅയതയുണ്ട്.