വനിതാ ടി20 ലോകകപ്പിൽനിന്ന് ഇന്ത്യ പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരേ ന്യൂസിലൻഡ് ജയിച്ചതോടെയായിരുന്നു ഇന്ത്യ പുറത്തായത്. കഴിഞ്ഞ ദിവസം ആസ്‌ത്രേലിയക്കെതിരേയ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ തോൽപിക്കുകയാണെങ്കിൽ ഇന്ത്യക്ക് സെമി സാധ്യതയുണ്ടായിരുന്നു.
പക്ഷെ, മത്സരത്തിൽ ന്യൂസിലൻഡ് 54 റൺസിന്റെ ജയം നേടിയാണ് സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡിനെ ചെറിയ സ്‌കോർ ഒതുക്കാൻ പാകിസ്ഥാന് കഴിഞ്ഞെങ്കിലും ബാറ്റിങ്ങിൽ തിളങ്ങാൻ അവർക്കായില്ല. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാന് 11.4 ഓവറിൽ 56 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യയുടെ ഗ്രൂപ്പിൽനിന്ന് ആസസ്‌ത്രേലിയ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.