ന്യൂസിലൻഡിനെതിരേയുള്ള ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ 76 റൺസിനായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസുടെത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് 47.1 ഓവറിൽ 183 റൺസിൽ അവസാനിക്കുകയായിരുന്നു. 64 പന്തിൽ 48 റൺസെടുത്തു രാധ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
മത്സരത്തിൽ സുന്ദരമായ രണ്ട് ക്യാച്ചുകൾ ഉൾപ്പെടെ നാലു വിക്കറ്റ് നേടിയ രാധ യാദവായിരുന്നു ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 70 പന്തിൽ 58 റൺസ് നേടിയ സൂസി ബാറ്റസായിരുന്നു ന്യൂസിലൻഡിനായി മികച്ച ബാറ്റിങ് പുറത്തെടുത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 1-1ന് സമനിലയിലായി. നാളെയാണ് പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ 59 റൺസിന് ജയിച്ചിരുന്നു.