ഫുട്ബോൾ ആരാധകരെ ആനന്ദകൊടുമുടിയിലെത്തിച്ച യൂറോകപ്പും കോപാ അമേരിക്കയും ലൈവ് കാണാനുള്ള വഴികൾ തേടുകയാണ് നിരവധി പേർ. കോപാ അമേരിക്ക ഇന്ത്യയിൽ സംപ്രേക്ഷണം മുൻനിര ചാനലുകളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന ആശങ്കയിലാണ് ഫുട്‌ബോൾ ആസ്വാദകർ.
നേരത്തെ സോണി ഗ്രൂപ്പ് കോപാ അമേരിക്ക സംപ്രേക്ഷണം ചെയ്യുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പിന്നീട് സോണി പിക്‌ചേഴ്ച് അതിൽനിന്ന് പിൻമാറുകയായിരുന്നു. പുലർച്ചെ 3.30നും 5.30നുമെല്ലാം നടക്കുന്ന മത്സരങ്ങൾ കാണാൻ ആളുണ്ടാവില്ലെന്ന ആശങ്ക കാരണമാണ് ചാനലുകളുടെ പിൻമാറ്റത്തിന് പിന്നിൽ.
അർജന്റീനയുടെയും ബ്രസീലിന്റെയും മത്സരത്തിന് വ്യൂവർഷിപ്പ് കിട്ടുമെങ്കിലും ബാക്കിയുള്ള മത്സരങ്ങൾ കൂടുതൽ പേർ കാണാൻ താൽപര്യപ്പെടില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് ചാനലുകൾ സംപ്രേക്ഷണം ഏറ്റെടുക്കാത്തത്. കുടാതെ രാത്രി 2.15 വരെ യൂറോകപ്പ് മത്സരങ്ങളും നടക്കുന്നുണ്ട്. അതിനാൽ കോപാ അമേരിക്ക ടൂർണമന്റ് കാണാൻ സാധ്യത വളരെ കുറവാണ്.
നേരത്തെ ഫാൻകോഡ് ആപ് കോപാ അമേരിക്ക മത്സരം സംപ്രേക്ഷണം ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഫാൻകോഡും ഈ ഉദ്യമത്തിൽനിന്ന് പിൻമാറിയെന്നാണ് വിവരം. ഇനി ചില ആപുകൾ മാത്രമാണ് കോപാ അമേരിക്ക ടൂർണമെന്റ് കാണാനുള്ള ഏക പോം വഴി. ആൻഡ്രോയിഡ് ഉപോയോക്താക്കൾക്ക് എച്ച്.ഡി സ്ട്രീമർ ആപ് മത്സരം വീക്ഷിക്കാം.
കൂടാതെ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും ഫ്രീ ആയി വീക്ഷിക്കാൻ കഴിയുന്ന വിസിവിഗ് ആപിലൂടെയും മത്സരം കാണാനാകും. വൈമാക്‌സ് പ്ലസിലൂടെയും ആൻഡ്രോയിഡ് യൂസർമാർക്ക് മത്സരം ആസ്വദിക്കാനാകും. ഇതിന്ന് പുറമെ ക്രിക്ഫി ടി.വി ആപ്പ്, യാസിൻ ടി.വി ആപ്പ് എന്നിവയിലൂടെയും യൂറോ- കോപ മത്സരങ്ങൾ വീക്ഷിക്കാനാകും.