ഫ്രാൻസ് യൂറോകപ്പ് ക്വാർട്ടറിൽ
യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഫ്രഞ്ച് പട . തുല്യ ശക്തികളുടെ പോരാട്ടത്തിൽ എതിതില്ലാത്ത ഒരു ഗോളിനായിരുന്നു എംബാപ്പെയും സംഘവും അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്.
85ാം മിനുട്ടിൽ ബെൽജിയം താരം വെർട്ടോഗ്റെ സെൽഫ് ഗോളിലായിരുന്നു ഫ്രാൻസിൻ്റെ ജയം. ജയം അനിവാര്യമായതിനാൽ ശ്രദ്ധയോടെയായിരുന്നു ഇരു ടീമുകളും തുടങ്ങിയത്. അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചു. എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതിരുന്നതോ മത്സരം ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും രണ്ട് മികച്ച മുന്നേറ്റങ്ങൾ നടത്തി. ലുകാക്കുവിനും ഫ്രഞ്ച് താരങ്ങൾക്കും ഗോളിലേക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഒടുവിൽ മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സെൽഫ് ഗോൾ പിറന്നത്.