133ാം എഡിഷന്‍ ഡ്യൂറന്‍ഡ് കപ്പിന് ഈമാസം 27ന് തുടക്കമാകും. കൊല്‍ക്കത്ത, ആസാം, ഷില്ലോങ്, ജാംഷഡ്പൂര്‍ എന്നിങ്ങനെ നാലു സ്ഥലങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. വിവിധ ലീഗുകളില്‍ നിന്നായി 24 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തുന്നത്.
ഒരു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സം ഓഗസ്റ്റ് 31ന് നടക്കും. ഉദ്ഘാടന മത്സരവും കലാശപ്പോരും കൊല്‍ക്കത്തയിലാണ് നടക്കുക.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് 12 ടീമുകളും ഡ്യൂറന്‍ഡ് കപ്പില്‍ അങ്കത്തിനിറങ്ങും. ഐ ലീഗില്‍ നിന്ന് ഗോകുലം കേരള ഉള്‍പ്പടെ നാല് ടീമുകളാണ് കളത്തിലിറങ്ങുക. ജമ്മുകശ്മീരില്‍ നിന്നുള്ള ഡൗണ്‍ ടൗണ്‍ ഹീറോസ്, ആസാമില്‍ നിന്നുള്ള ബോഡോലാന്‍ എന്നിവരും ഇത്തവണ ഡ്യൂറന്‍ഡ് കപ്പിനെത്തുന്നുണ്ട്.
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് ടൂര്‍ണമെന്റിലെ നിലവിലെ ജേതാക്കള്‍.