Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • ഡ്യൂറണ്ട് കപ്പ്: ഫൈനൽ ലക്ഷ്യമിട്ട് നോർത്ത് ഈസ്റ്റ്
Football

ഡ്യൂറണ്ട് കപ്പ്: ഫൈനൽ ലക്ഷ്യമിട്ട് നോർത്ത് ഈസ്റ്റ്

നോർത്ത് ഈസ്റ്റ്
Email :14

ഡ്യൂറണ്ട് കപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിന് ഇന്ന് ആരവമുയരും. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഷില്ലോങ് ലജോങ്ങും തമ്മിലാണ് ഫൈനൽ ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആർമിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എത്തുന്നത്.

ക്വാർട്ടറിൽ നെസ്റ്റർ, ഗ്വില്ലെർമോ എന്നിവരായിരുന്നു നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്. എന്നാൽ മറ്റൊരു ക്വാർട്ടറിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ചാണ് ഷില്ലോങ് ലജോങ് സെമി ഫൈനലിന് യോഗ്യത നേടിയത്. ക്വാർട്ടറിൽ 21 എന്ന സ്‌കോറിനായിരുന്നു ലജോങ്ങിന്റെ ജയം. ഇരു ടീമുകളും ആദ്യമായിട്ടാണ് ഡ്യൂറണ്ട് കപ്പിന്റെ സെമിയിലെത്തുന്നത്.

അതിനാൽ ഇന്ന് ശ്രദ്ധയോടെ കളിച്ച് ഫൈനൽ ടിക്കറ്റും പിന്നീട് കിരീടവും നേടി മടങ്ങാനുള്ള ഒരുക്കത്തിലാകും ഇരു ടീമുകളും കളത്തിലെത്തുക. നാളെ വൈകിട്ട് 5.30നാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും ബംഗളൂരുവും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ക്വാർട്ടർ ഫൈനലിൽ പെനാൽറ്റിയിൽ പഞ്ചാബിനെ വീഴ്ത്തിയായിരുന്നു മോഹൻ ബഗാൻ സെമിയിലേക്ക് മുന്നേറിയതെങ്കിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബംഗളുരു എഫ്.സി സെമി പോരാട്ടത്തിനെത്തുന്നത്.

ഡ്യുറന്റ് കപ്പ്; ക്വാർട്ടർ മത്സരം ഇന്ന് തുടങ്ങും

ഡ്യുറന്റ് കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് നടക്കുക. വൈകിട്ട് നാലിന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഇന്ത്യൻ ആർമിയും തമ്മിലാണ് പോരിനിറങ്ങുന്നത്. ഡി ഗ്രൂപ്പിൽ നിന്ന് ചാംപ്യൻമാരായിട്ടായിരുന്നു ഇന്ത്യൻ ആർമി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്.

കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച് ഒൻപത് പോയിന്റാണ് ഇന്ത്യൻ ആർമിയുടെ സമ്പാദ്യം.ഇ ഗ്രൂപ്പിലെ ചാംപ്യൻമാരായിട്ടാണ് നോർത്ത് ഈസ്റ്റിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തിലെ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെയാണ് നോർത്ത് ഈസ്റ്റും എത്തുന്നത്. അതിനാൽ ഇന്നത്തെ ആദ്യ ക്വാർട്ടർ ഇരു ടീമുകൾക്കും കടുത്തതാകും. രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങും ഈസ്റ്റ് ബംഗാളും കൊമ്പുകോർക്കും.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരത്തിൽനിന്ന് ഏഴു പോയിന്റാണ് ഷില്ലോങ് ലജോങ് നേടിയത്.മൂന്ന് മത്സരത്തിൽ രണ്ട് ജയവും ഒരു സമനിലയുമായിരുന്നു ലജോങ്ങിന്റെ സമ്പാദ്യം. 23ന് വൈകിട്ട് ഏഴിന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.

ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെയും സി.ഐ.എസ്.എഫിനെതിരേ എതിരില്ലാത്ത ഏഴു ഗോളിന്റെയും ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സിന് പഞ്ചാബിനെതിരേ സമനില വഴങ്ങേണ്ടി വന്നു. മുഹമ്മദൻസിനെ 3-2ന് തോൽപിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ ബംഗളൂരു എഫ്.സി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts