ഡ്യുറന്റ് കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് നടക്കുക. വൈകിട്ട് നാലിന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഇന്ത്യൻ ആർമിയും തമ്മിലാണ് പോരിനിറങ്ങുന്നത്. ഡി ഗ്രൂപ്പിൽ നിന്ന് ചാംപ്യൻമാരായിട്ടായിരുന്നു ഇന്ത്യൻ ആർമി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച് ഒൻപത് പോയിന്റാണ് ഇന്ത്യൻ ആർമിയുടെ സമ്പാദ്യം.
ഇ ഗ്രൂപ്പിലെ ചാംപ്യൻമാരായിട്ടാണ് നോർത്ത് ഈസ്റ്റിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തിലെ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെയാണ് നോർത്ത് ഈസ്റ്റും എത്തുന്നത്. അതിനാൽ ഇന്നത്തെ ആദ്യ ക്വാർട്ടർ ഇരു ടീമുകൾക്കും കടുത്തതാകും. രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങും ഈസ്റ്റ് ബംഗാളും കൊമ്പുകോർക്കും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരത്തിൽനിന്ന് ഏഴു പോയിന്റാണ് ഷില്ലോങ് ലജോങ് നേടിയത്.
മൂന്ന് മത്സരത്തിൽ രണ്ട് ജയവും ഒരു സമനിലയുമായിരുന്നു ലജോങ്ങിന്റെ സമ്പാദ്യം. 23ന് വൈകിട്ട് ഏഴിന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെയും സി.ഐ.എസ്.എഫിനെതിരേ എതിരില്ലാത്ത ഏഴു ഗോളിന്റെയും ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സിന് പഞ്ചാബിനെതിരേ സമനില വഴങ്ങേണ്ടി വന്നു. മുഹമ്മദൻസിനെ 3-2ന് തോൽപിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ ബംഗളൂരു എഫ്.സി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്.
ഡ്യുറൻഡ് കപ്പ് ക്വാർട്ടർ മത്സരങ്ങൾ ബുധനാഴ്ച മുതൽ
ഡ്യുറന്റ് കപ്പ് ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു. 21ന് കൊൽക്കത്തയിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച ജയം നേടിയായിരുന്നു ബ്ലാസ്റ്റഴ്‌സ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ ഒരു സമനിലയും രണ്ട് ജയവുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. 23ന് വൈകിട്ട് ഏഴിന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.
ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെയും സി.ഐ.എസ്.എഫിനെതിരേ എതിരില്ലാത്ത ഏഴു ഗോളിന്റെയും ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സിന് പഞ്ചാബിനെതിരേ സമനില വഴങ്ങേണ്ടി വന്നു. മുഹമ്മദൻസിനെ 3-2ന് തോൽപിച്ചാണ് ബംഗളൂരു എഫ്.സി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. ആഗസ്റ്റ് 21ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഇന്ത്യൻ ആർമിയെ നേരിടും.
ഇതേ ദിവസം വൈകിട്ട് ഏഴിന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ഷില്ലോങ് ലജോങ് എഫ്.സി ഈസ്റ്റ് ബംഗാളിനെയും നേരിടും. രണ്ടാം ക്വാർട്ടറിൽ വൈകീട്ട് ഏഴിന് ഷില്ലോങ് ലജോങ് എഫ്‌സി ഇമാമി ഈസ്റ്റ് ബംഗാളും തമ്മിലാണ് മത്സരം. ആഗസ്റ്റ് 23ന് വൈകിട്ട് നാലിന് മോഹൻ ബഗാൻ പഞ്ചാബ് എഫ്‌സിയുമായി കൊമ്പുകോർക്കും.