Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • ഇംഗ്ലണ്ടില്‍ ഇന്ന് കൊടിയേറ്റം- യുനൈറ്റഡ് കളത്തില്‍
Football

ഇംഗ്ലണ്ടില്‍ ഇന്ന് കൊടിയേറ്റം- യുനൈറ്റഡ് കളത്തില്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ
Email :27

ഫുട്‌ബോള്‍ ലോകം ദിനങ്ങളെണ്ണി കാത്തിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് വിസില്‍ മുഴങ്ങും. മുന്‍ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഫുള്‍ഹാമും തമ്മിലാണ് പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30ന് ഓള്‍ഡ് ട്രോഫോഡ് സ്‌റ്റേഡിയത്തിലാണ് മത്സരം. കരുത്തരായ ലിവര്‍പൂള്‍, ആഴ്‌സനല്‍ ടീമുകള്‍ക്ക് നാളെ മത്സരമുണ്ട്.
തുടര്‍ച്ചയായി നാല് കിരീടങ്ങളുമായി പുതിയ സീസണിനെത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. പെപ് ഗ്വാര്‍ഡിയോളയ്ക്കും സംഘത്തിനും വെല്ലുവിളിയുയര്‍ത്താന്‍ ഇത്തവണ ആര്‍ക്ക് സാധിക്കും എന്ന ചോദ്യവും ഫുട്‌ബോള്‍ ലോകത്ത് ഉയരുന്നുണ്ട്.
ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ എന്നീ ടീമുകളാണ് സിറ്റിക്ക് ഒത്ത എതിരാളികളായി കാണുന്നത്. തുടര്‍ച്ചയായി അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ മത്സരത്തില്‍ ചെല്‍സിയുമായാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ചയാണ് മത്സരം. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗില്‍ തിരിച്ചെത്തുന്ന ഇപ്‌സ്‌വിച്ചും ലിസ്റ്ററും സതാംപ്ടണും ആണ് ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിച്ചെത്തിയവര്‍. ലുടണ്‍ ടൗണ്‍, ബേണ്‍ലി, ഷെഫീല്‍ഡ് യുനൈറ്റഡ് എന്നിവരാണ് റിലഗേറ്റഡ് ആയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts