Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • ചരിത്രത്തിലേക്ക് ബാറ്റുവീശി ഹർമൻപ്രീതും സംഘവും
Cricket

ചരിത്രത്തിലേക്ക് ബാറ്റുവീശി ഹർമൻപ്രീതും സംഘവും

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
Email :142

ടെസ്റ്റ് ക്രിക്കറ്റിൽ 600 റൺസ് നേടുന്ന ആദ്യ ടീമായി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരേയാ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും മേധാവിത്തം തുടർന്ന് ഇന്ത്യ. രണ്ടാം ദിനം ഇന്ത്യ ചരിത്രത്തിലേക്ക് കൂടി സിക്‌സറിച്ചായിരുന്നു ബാറ്റിങ് അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 603 റൺസെടുത്തു ഡിക്ലയർ ചെയ്തു. ഇതോടെ വനിതകളുടെ ടെസ്റ്റിൽ ആദ്യമായി 600 റൺസ് നേടുന്ന ടീമെന്ന നേട്ടം ഇന്ത്യയുടെ പെൺപുലികൾ സ്വന്തം പേരിൽ എഴുതിച്ചേർത്തു.

ഇന്ത്യയ്ക്കായി ഇന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (115 പന്തിൽ 69), റിച്ച ഘോഷും (90 പന്തിൽ 86) അർധ സെഞ്ചുറി തികച്ചു. നാലു വിക്കറ്റ് നഷ്ടത്തിൽ 236 എന്ന നിലയിലാണ് ഇന്ന് മത്സരം നിർത്തുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്‌കോർ. ദക്ഷിണാഫ്രിക്കക്കായി സനെ ലൂസ് (65) മാരിസന്നെ കാപ്പ് (69) എന്നിവർ അർധ സെഞ്ചുറി പൂർത്തിയാക്കി.

69 റൺസുമായി കാപ്പ് 27 റൺസുമായി നാദിനെ ഡി ക്ലർക്ക് എന്നിവരാണ് ക്രീസിൽ. നേരത്തെ ഷഫാലി വർമയുടെ അതിവേഗ ഇരട്ടസെഞ്ചുറിയും സ്മൃതി മന്ഥനയുടെ സെഞ്ചുറിയുമായി ഒന്നാം ദിനം തന്നെ ഇന്ത്യ 500 കടന്നു. നാലു വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഷെഫാലിയും (197 പന്തിൽ 205) സ്മൃതിയും (161 പന്തിൽ 149) ചേർന്നു നൽകിയ തുടക്കമാണ് ഇന്ത്യൻ ഇന്നിങ്‌സിന് ഇന്ധനമായത്.

ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയത് 292 റൺസ്. വനിതാ ടെസ്റ്റിലെ അതിവേഗ ഇരട്ട സെഞ്ചറിയാണ് ഷെഫാലി വർമ 194 പന്തുകളിൽ നേടിയത്. ഇത് ഉൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും ഇന്ത്യൻ ടീം തിരുത്തിയെഴുതി. ഇന്ത്യക്കായി സ്‌നേ റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപ്തി ശർമ ഒരു വിക്കറ്റും നേടി.

ഓപണർമാരായി ക്രീസിലെത്തിയ ഷഫാലി വർമയും സ്മൃതി മന്ഥനയും മികച്ച പ്രകടനമായിരുന്നു ഇന്ത്യക്കായി പുറത്തെടുത്തത്. 197 പന്തിൽ എട്ട് സിക്‌സറും 23 ഫോറും ഉൾപ്പെടെ 205 റൺസ് നേടിയാണ് ഷഫാലി പുറത്തായത്. ഷഫാലിയും മന്ഥനയും ചേർന്ന് 292 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഓപണിങ്ങിൽ സൃഷ്ടിച്ചത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ ഓപണിങ്ങ് കൂട്ടുകെട്ടാണിത്.

ജമീമ റോഡ്രിഗ്രസിനൊപ്പം റണ്ണിന് ശ്രമിക്കുമ്പോൾ റണ്ണൗട്ടായിരുന്നു ഷഫാലി മടങ്ങിയത്. കൂട്ടിനുണ്ടായിരുന്ന മന്ഥനയും ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുകന്നതിനിടെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു.ഡൽമാരി ടക്കറിന്റെ പന്തിൽ ഡറക്‌സന് ക്യാച്ച് നൽകിയായിരുന്നു മന്ഥന മടങ്ങിയത്. 161 പന്ത് നേരിട്ട മന്ഥന ഒരു സിക്‌സറും 26 ഫോറും ഉൾപ്പെടെ 149 റൺസായിരുന്നു അടിച്ചെടത്തത്.

മന്ഥന പുറത്തായതിന് ശേഷം സതീഷ് സുഭ എത്തിയെങ്കിലും താരത്തിന് കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ കഴിഞ്ഞില്ല. 27 പന്തിൽ 15 റൺസ് മാത്രമാണ് ശുഭ നേടിയത്. പിന്നീടായിരുന്നു ജമീമ ക്രീസിലെത്തിയത്. ശ്രദ്ധയോടെ കളിച്ച ജമീമ അർധ സെഞ്ചുറി തികച്ച് മൈതാനം വിട്ടു. 94 പന്തിൽനിന്ന 54 റൺസായിരുന്നു ജമീമയുടെ സമ്പാദ്യം.

പിന്നീട് ക്രീസിലൊരുമിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും റിച്ചഘോഷും ചേർന്ന് സ്‌കോർ ബോർഡ് പതിയെ ചലിപ്പിച്ചു. 76 പന്തിൽനിന്ന് 42 റൺസുമായി കൗറും 33 പന്തിൽ 43 റൺസുമായി റിച്ച ഘോഷുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇന്നും ഇന്ത്യൻ ബാറ്റർമാർക്ക് മേധാവിത്തം പുലർത്തനായാൽ രണ്ടാം ദിനം ഇന്ത്യക്ക് കൂറ്റൻ സ്‌കോറിലെത്താൻ കഴിയും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts