• Home
  • Cricket
  • രോഹിതിന്റെ നാവ് പൊന്നായി – കോഹ്ലി മികവിൽ ഇന്ത്യക്ക്‌ മികച്ച സ്കോർ
Cricket

രോഹിതിന്റെ നാവ് പൊന്നായി – കോഹ്ലി മികവിൽ ഇന്ത്യക്ക്‌ മികച്ച സ്കോർ

Email :91

ടി20 ലോകകപ്പ് ഫൈനലിൽ ഭേദപ്പെട്ട സ്കോർ കണ്ടെത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രോഹിത് ശർമയും സംഘവും 20 ഓവറിൽ ഏഴിന് 176 റൺസാണ് നേടിയത്.

കോഹ്ലി തന്റെ പ്രകടനം ഫൈനലിലെക്ക്‌ മാറ്റി വെച്ചതാണെന്ന ക്യാപ്റ്റൻ രോഹിതിന്റെ വാക്ക് അക്ഷരാർത്ഥത്തിൽ ഇന്ന് പ്രതിഫലിച്ചു.

വിശ്വരൂപം പൂണ്ട വിരാട് കോഹ്ലിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 59 പന്തിൽ  76 റൺസാണ് വിരാട് നേടിയത്.
തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി തകർച്ചയുടെ വക്കിലായിരുന്നു ഇന്ത്യ. എന്നാൽ നാലാം വിക്കറ്റിൽ അക്സറും കോഹ്ലിയും നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യക്ക് പുതുജീവൻ നൽകിയത്. അക്സർ 31 പന്തിൽ 47 റൺസെടുത്ത് പുറത്തായി. രോഹിത് (9), റിഷാബ് പന്ത് (0), സൂര്യകുമാർ യാദവ് (3) എന്നിങ്ങനെയാണ് മറ്റു മുൻനിര ബാറ്റർമാരുടെ പ്രകടനം

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts