ഒളിംപിക്സ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ അവസാന മിനുട്ടിലെ ഗോളിൽ ന്യൂസിലൻഡിനെ വീഴ്ത്തി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ ന്യൂസിലൻഡിനെയായിരുന്നു 3-2 എന്ന സ്കോറിന് ഇന്ത്യ വീഴ്ത്തിയത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവന്നായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. എട്ടാം മിനുട്ടിൽതന്നെ ന്യൂസിലൻഡ് ഗോൾ നേടി ലീഡ് നേടി. എന്നാൽ തളരാത്ത ഇന്ത്യൻ താരങ്ങൾ പൊരുതിക്കൊണ്ടിരുന്നു.
ഒടുവിൽ 34ാം മിനുട്ടിൽ ഇന്ത്യ സ്കോർ 2-1 എന്നാക്കി മത്സരത്തിൽ ലീഡ് നേടി. മൻദീപായിരുന്നു ഇന്ത്യക്കായി സമനില ഗോൾ നേടിയത്. 34ാം മിനുട്ടിൽ വിവേക് സാഗറിന്റെ ഗോളിലായിരുന്നു ഇന്ത്യ ലീഡ് നേടിയത്.
എന്നാൽ ന്യൂസിലൻഡ് ഗോൾ മടക്കി സമനില പിടിച്ചെങ്കിലും മത്സരത്തിന്റെ അവസാന മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഹർമൻ പ്രീത് സിങ്ങ് ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ 3-2 എന്ന സ്കോറിന് ജയിച്ചു കയറുകയായിരുന്നു. നാളെ അർജന്റീനക്കെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.