Shopping cart

  • Home
  • Football
  • സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം
Football

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം

സന്തോഷ് ട്രോഫി
Email :21

നഷ്ടപ്പെട്ട സന്തോഷ് ട്രോഫി കിരീടം ഇടവേളയ്ക്ക് ശേഷം വീണ്ടും തട്ടകത്തിലെത്തിക്കാനൊരുങ്ങി കേരളം. സന്തോഷ്ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിന് കേരളം ഇന്നിറങ്ങുന്നു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ റെയിൽവേസിനെയാണ് കേരളം നേരിടുന്നത്. വൈകീട്ട് മൂന്ന് മുതലാണ് മത്സരം. രണ്ടാഴ്ചയിലധികമായി കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിന് ശേഷമാണ് കേരളം ആദ്യ മത്സരത്തിനിറങ്ങുന്നത്. റെയിൽവേയെ കൂടാതെ ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പ് എച്ചിലുള്ളത്. ലക്ഷദ്വീപുമായി 22നും പോണ്ടിച്ചേരിയുമായി 24നുമാണ് കേരളത്തിൻ്റെ അടുത്ത മത്സരങ്ങൾ. ഗ്രൂപ്പ് ചാംപ്യന്മാർ ആകുന്ന ടീം ഫൈനൽ റൗണ്ടിലേക്ക് യോഗ്യതനേടും. 2022ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്.

15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം മികച്ച നിരയെയാണ് കേരളം ഇത്തവണ ടൂർണമെൻ്റിനിറക്കുന്നത്. നേരത്തെ സന്തോഷ് ട്രോഫി കളിച്ച് പരിചയമുള്ള അഞ്ച് താരങ്ങളാണ് കേരള നിരയിലുള്ളത്. അഞ്ച് തവണ സന്തോഷ് ട്രോഫി കളിച്ച പരിചയമുള്ള കേരള പൊലിസ് താരം സഞ്ജുവാണ് ടീമിൻ്റെ നായകൻ. അടുത്തിടെ സമാപിച്ച സൂപ്പർ ലീഗ് കേരളക്കായി വിവിധ ടീമുകളിൽ കളിച്ചിരുന്ന പല താരങ്ങളും സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. സൂപ്പർ ലീഗ് കേരളയിലെ ചാംപ്യൻമാരായ കാലിക്കറ്റ് എഫ്.സി സഹ പരിശീലകൻ ബിബി തോമസാണ് ഇത്തവണ കേരളത്തെ പരിശീലിപ്പിക്കുന്നത്. മുന്നേറ്റത്തിന് മുൻഗണന നൽകിയാണ് ഇത്തവണ ടീമിനെ ഒരുക്കിയിരിക്കുന്നതെന്ന് പരിശീലകൻ വ്യക്തമാക്കി.

മൂന്ന് ദിവസം മുൻപായിരുന്നു വിവിധ മേഖലകളിൽ സന്തോഷ് ട്രോഫിയുടെ പ്രാഥമിക മത്സരങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഹൈദരാബാദിലായിരിക്കും ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക. വിവിധ സോണുകളിൽ നിന്ന് യോഗ്യത നേടുന്ന 12 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts