• Home
  • Cricket
  • അടിച്ചൊതുക്കി, എറിഞ്ഞിട്ടു; ശ്രീലങ്കക്കെതിരേ ഇന്ത്യക്ക് 43 റൺസ് ജയം
Cricket

അടിച്ചൊതുക്കി, എറിഞ്ഞിട്ടു; ശ്രീലങ്കക്കെതിരേ ഇന്ത്യക്ക് 43 റൺസ് ജയം

ശ്രീലങ്കക്കെതിരേ ഇന്ത്യക്ക് ജയം
Email :59

ശ്രീലങ്കക്കെതിരേയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മിന്നും ജയം. 43 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടിക്കിറങ്ങിയ ലങ്ക 19.2 ഓവറിൽ 170 റൺസാണ് നേടിയത്. ടോപ് ഓർഡറിൽ ബാറ്റർമാർ നടത്തിയ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോർ ലഭിക്കാൻ കാരണമായത്.

21 പന്തിൽ രണ്ട് സിക്‌സറും അഞ്ചു ഫോറും ഉൾപ്പെടെ 40 റൺസ് നേടിയാണ് ജെയ്‌സ്വാൾ മടങ്ങിയത്. 16 പന്തിൽ 34 റൺസ് നേടിയ ഗില്ലിനും കൂടൂതൽ സമയം ക്രീസിൽ നിൽക്കാനായില്ല. രണ്ടാമത്തെതിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയും ഇന്ത്യക്ക് കരുത്ത് പകർന്നു. 26 പന്തിൽ രണ്ട് സിക്‌സറും എട്ടു ഫോറും ഉൾപ്പെടെ 58 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. വമ്പനടികൾ പ്രതീക്ഷിച്ചെത്തിയ പന്ത് അർധ സെഞ്ചുറിക്ക് ഒരു റൺസ് അകലെ വിക്കറ്റ് നഷ്ടപ്പെട്ട് പവലിയനിലേക്ക് മടങ്ങി.

33 പന്തിൽ 49 റൺസ് നേടിയ പന്തിനെ മതീഷ പതിരണ ബൗൾഡാക്കുകയായിരുന്നു. റയാൻ പരാഗ് (7), റിങ്കു സിങ് (1), അക്‌സർ പട്ടേൽ (10)*, അർഷ്ദീപ് സിങ് (1)* എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോർ. ലങ്കക്കായി മതീഷ പതിരണ നാലു വിക്കറ്റ് നേടിയപ്പോൾ ദിൽഷ മധുസുക, അസിത ഫെർണാണ്ടോ, വാനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടിക്കിറങ്ങിയ ലങ്ക അതിവേഗം സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ ലങ്കൻ താരങ്ങൾക്ക് കടിഞ്ഞാണിടുകയായിരുന്നു.

ഓപണർ നിസംഗ സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ അക്‌സർ പട്ടേൽ താരത്തിന്റെ വിക്കറ്റ് വീഴ്ത്തി. 48 പന്തിൽ 79 റൺസാണ് നിസംഗ നേടിയത്. കുശാൽ മെൻഡിസ് 27 പന്തിൽ 45 റൺസും നേടി. 14 പന്തിൽ 20 റൺസ് നേടിയ കുശാൽ പെരേരയും പുറത്തായിക്കിയ ഇന്ത്യ പിന്നീട് ലങ്കയെ വരിഞ്ഞു മുറുക്കുകയായിരുന്നു. പിന്നീട് വന്നവരെല്ലാം ഘോഷയാത്രയായി മടങ്ങിയതോടെ ഇന്ത്യ ജയിച്ചു കയറുകയായിരുന്നു.

1.2 ഓവറിൽ അഞ്ചു റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിയാൻ പരാഗ് ബൗളിങ്ങിൽ മികച്ച സംഭാവന നൽകി. അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയിക്ക് ഓരോ വിക്കറ്റും ലഭിച്ചു. നാളെ രാത്രി ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts