Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Others
  • Euro Cup
  • യൂറോ കപ്പ് കളിക്കാനാകാതെ 15 സൂപ്പർ താരങ്ങൾ
Euro Cup

യൂറോ കപ്പ് കളിക്കാനാകാതെ 15 സൂപ്പർ താരങ്ങൾ

Email :263

ആറു ദിവസം മാത്രം അപ്പുറത്ത് എത്തി നിൽക്കുകയാണ് യൂറോപ്പിലെ ഫുട്‌ബോൾ യുദ്ധം. ഇന്നലെയായിരുന്നു യൂറോ കപ്പിൽ പങ്കെടുക്കുന്ന ടീമുകളെല്ലാം അന്തിമ ടീമുകളെ പ്രഖ്യാപിച്ചത്. യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളെല്ലാം ടൂർണമെന്റിൽ കളിക്കാൻ യോഗ്യത നേടിയിട്ടുണ്ടെങ്കിലും ലോക ഫുട്‌ബോളിലെ പല പ്രധാന താരങ്ങൾക്കും ഇത്തവണ യൂറോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടില്ല. ചിലർ പരുക്ക് കാരണം ടീമിന് പുറത്തായപ്പോൾ മറ്റു ചിലർ പ്രകടനം മോശമായതിന്റെ പേരിലാണ് പുറത്തിരിക്കുന്നത്. മറ്റു ചിലർ രാജ്യത്തിന് യോഗ്യത നേടാനാവാത്തതോടെ യൂറോയുടെ പുറത്തുനിൽക്കുന്നു. ഇത്തവണ യൂറോ കപ്പിൽ കളിക്കാൻ കഴിയാത്ത പ്രമുഖരായ 15 താരങ്ങൾ ആരെല്ലാമാണെന്ന് വായിക്കാം.

1.എർലിങ് ഹാളണ്ട്
മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിയന്ത്രം ഹാളണ്ടിന് ഇത്തവണയും യൂറോയിൽ കളിക്കാൻ യോഗമില്ല. 2000ത്തിലായിരുന്നു നോർവെ അവസാനമായി യൂറോ കപ്പിൽ കളിച്ചത്. നോർവെ യോഗ്യത നേടാത്തതിനാൽ ഇത്തവണ ഹാളണ്ടിന് പുറത്തിരുന്ന് മത്സരം വീക്ഷിക്കാം.

2.റീസി ജെയിംസ്
ഇംഗ്ലണ്ടിന്റെയും ചെൽസിയുടെയും നിരയിലെ പ്രധാനി. എന്നാൽ പരുക്കിന്റെ പിടിയിലാതോടെ താരത്തിന്റെ അവസരം നഷ്ടപ്പെടുകയായിരുന്നു.

3.മാറ്റ് ഹമ്മൽസ്
ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരേ മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ജർമൻ ടീമിൽ ഹമ്മൽസിന് ഇടം ലഭിച്ചില്ല.

4.റാഫേൽ ഗ്വരേരിയോ
പോർച്ചുഗലിന്റെയും ബയേൺ മ്യൂണിക്കിന്റെ പവർ ഹൗസായ ഗ്വറേരിയോ പരുക്ക് കാരണമായിരുന്നു ടീമിന് പുറത്തായത്. പരുക്ക് കാരണം അവസാന സീസണിൽ ഏറിയ സമയത്തും താരം പുറത്തായിരുന്നു.

5. മാർക്കസ് റാഷ്‌ഫോർഡ്
ഗരത് സൗത്‌ഗേറ്റിന്റെ 33 അംഗ പ്രാഥമിക ടീമിൽ പോലും ഇടംനേടാതെയാണ് മാർക്കസ് റാഷ്‌ഫോർഡ് പുറത്തിരിക്കുന്നത്. സീസണിലെ ദയനീയ ഫോം തന്നെയാണ് റാഷ്‌ഫോർഡിന് തിരിച്ചടിയായത്. ടാലന്റുകളെക്കൊണ്ട് നിറഞ്ഞ ഇംഗ്ലണ്ട് ടീമിൽ ഇടം ലഭിക്കണമെങ്കിൽ മികച്ച പ്രകടനം തന്നെ വേണ്ടി വരുമെന്നാണ് സൗത്‌ഗേറ്റ് സൂചിപ്പിക്കുന്നത്.

6. മാർട്ടിന് ഒഡേഗാർഡ്
പ്രീമിയർ ലീഗിൽ ആഴ്‌സനലിനായി മികച്ച ഫോം കണ്ടെത്തിയെങ്കിലും നോർവെ യൂറോ കപ്പിനില്ലാത്തതിനാൽ ഒഡേഗാഡിന് ഇത്തവണ യൂറോയിൽ പന്തു തട്ടാനാകില്ല.

7. തിബോ കുർട്ടോയിസ്
റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ. ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിന്റെ ഗോൾവലക്ക് മുന്നിലെ കരുത്തനായിരുന്നെങ്കിലും എ.സി.എൽ ഇഞ്ചുറി കാരണം സീസണിന്റെ മൃഗിയ സമയത്തും താരം പുറത്തായിരുന്നു. ഇതു തന്നെയായിരിക്കും യൂറോ ടീമിൽ ഇടം നേടാതിരുന്നത്.

8. ജാക് ഗ്രീലിഷ്
അവസാന സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നടത്തിയ മോശം പ്രകടനമായിരുന്നു ഗ്രീലിഷിന് വിനയായത്. ഗ്രീലിഷിന്റെ പൊസിഷനിൽ കളിപ്പിക്കാൻ ഇംഗ്ലണ്ട്‌നിരയിൽ ഇഷ്ടം പോലെ താരങ്ങളുള്ളതിനാൽ സൗത് ഗേറ്റിന് ഗ്രീലിഷിനെ മാറ്റുന്നതിയിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

9. ഹാരി മഗ്വയർ
ഇംഗ്ലണ്ട് ടീമിന്റെ പ്രതിരോധ നിരിയിൽ ഹാരി മഗ്വയർ പുറത്തിരുന്നാലും കാര്യങ്ങൾ സ്മൂത്തായി നടക്കുമെന്നാണ് സൗത്‌ഗേറ്റിന്റെ വിശ്വാസം. അക്കാരണത്താൽ ഇത്തവണ മഗ്വയറും ഇംഗ്ലണ്ടിന്റെ കളി ഗാലറിയിലിരുന്ന് കാണും.

10. ജെയിംസ് മാഡിസൺ
ഇംഗ്ലീഷ് ടീമിൽ ഇടം ലഭിക്കാത്ത പ്രമുഖ താരങ്ങൾപ്പെട്ട ഒരാളാണ് ജെയിംസ് മാഡിസൺ. താരത്തെ ഒഴിവാക്കിയത് സൗത്‌ഗേറ്റിന്റെ പ്രാന്തൻ തീരുമാനമാണെന്നായിരുന്നു ഫാൻസ് ആരോപിക്കുന്നത്. മാഡിസൺകൂടി പുറത്തായതോടെ ഈ സീസണിൽ ടോട്ടൻഹാമിൽനിന്ന് ഒരു താരം പോലും യൂറോ കപ്പിൽ കളിക്കാൻ ഇല്ലെന്നാണ്.

11. ഗവി
പരുക്ക് കാരണം സ്പാനിഷ് ടീമിൽനിന്ന് പുറത്താണ് ഗവി. പരുക്ക് വില്ലനായതോടെ ബാഴ്‌സലോണക്ക് വേണ്ടിയും കാര്യമായി കളിക്കാൻ ഗവിക്ക് അവസരം ലഭിച്ചിട്ടില്ല.

12. സെർജി നാബ്രി
പരുക്ക് കാരണം ജർമൻ ടീമിൽനിന്ന് പുറത്തായതാണ് നാബ്രി. ബുണ്ടസ്‌ലിഗയിൽ ബയേണിന് വേണ്ടിയും കളിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

13. ഡേവിഡ് അലാബ
റയൽ മാഡ്രിഡിന്റെ പ്രതിരോധ താരത്തിന് പരുക്ക് തന്നെയാണ് തിരിച്ചടിയായത്. ഗ്രൂപ്പ് ഡിയിലാണ് അലാബായുടെ ആസ്്ട്രിയ ഉൾപ്പെട്ടിട്ടുള്ളത്. പരുക്ക് കരാണം റയൽ മാഡ്രിഡിന് വേണ്ടിയും താരത്തിന് കളിക്കാൻ കഴിഞ്ഞിട്ടില്ല.

14.ജേഡൻ സാഞ്ചോ
സൗത്‌ഗേറ്റിന്റെ യൂറോ കപ്പിനുള്ള സർപ്രൈസ് ടീമിൽ ജേഡൻ സാഞ്ചോക്കും ഇടം ലഭിച്ചിട്ടില്ല. നേരത്തെ 2021 യൂറോയിലും താരം പുറത്തു തന്നെയായിരുന്നു.

15. കുബാർസി
ബാഴ്‌സലോണ പ്രതിരോധത്തിലെ മിന്നും താരം ഇത്തവണ സ്‌പെയിനിന്റെ യൂറോ കപ്പിനുള്ള ടീമിന് പുറത്താണ്. ഒളിംപിക്‌സിന് പുറപ്പെടുന്ന സ്പാനിഷ് ടീമിൽ കുബാർസി ഉണ്ടെന്ന കാരണത്താൽ യൂറോ കപ്പ് ടീമിൽനിന്ന് പുറത്താവുകയായിരുന്നു.

 

Spread the love
Related Tags:

Leave a Reply

Your email address will not be published. Required fields are marked *

Related Posts