Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Others
  • Euro Cup
  • ഇത് ക്രിസ്റ്റ്യൻ എറിക്സൺ- യൂറോ കപ്പിലെ തിരിച്ചു വരവിൽ ഗോൾ നേട്ടം
Euro Cup

ഇത് ക്രിസ്റ്റ്യൻ എറിക്സൺ- യൂറോ കപ്പിലെ തിരിച്ചു വരവിൽ ഗോൾ നേട്ടം

ക്രിസ്റ്റ്യൻ എറിക്സൺ
Email :246

യൂറോ കപ്പിലെ മടങ്ങി വരവിൽ ഗോൾ നേടി ക്രിസ്റ്റ്യൻ എറിക്സൺ

കഴിഞ്ഞ യൂറോ കപ്പില്‍ മത്സരത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് ഫുട്‌ബോള്‍ ലോകത്തെ കണ്ണീരണിയിച്ച ഒരാള്‍ ഇന്ന് തൊട്ടടുത്ത യൂറോ കപ്പിനെത്തി ഒരു ഗോള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നു. അന്ന് മൈതാനത്ത് വീണുകിടന്നപ്പോള്‍ തളരാതെ തങ്ങളുടെ സൂപ്പര്‍ താരത്തിന് കവചമൊരുക്കിയ ഡെന്മാര്‍ക്ക് താരങ്ങള്‍ക്ക് അഭിമാനിക്കാം തങ്ങളുടെ ഹീറോ അതിഗംഭീരമായി തിരിച്ചു വന്നിരിക്കുന്നു. ക്രിസ്റ്റ്യൻ എറിക്സൺ എന്ന ഡെന്മാർക്ക് താരം ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുകയാണ്.

മരണമുഖത്തു നിന്നും ദൃഢ നിശ്ചയത്തിന്റെ കരുത്തില്‍ അത്ഭുത തിരിച്ചു വരവ് നടത്തിയ ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഈ യൂറോ കപ്പില്‍ വാഴുമെന്നറിയിച്ചാണ് ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ വല കുലുക്കിയിരിക്കുന്നത്. സ്ലോവേനിയക്കെതിരേ മത്സരത്തിന്റെ 17ാം മിനുട്ടിലായിരുന്നു എറിക്‌സണ്‍ ഗോള്‍ നേടിയത്.

കഴിഞ്ഞ യൂറോയില്‍ ഫിന്‍ലന്‍ഡിനെതിരേ നടന്ന മത്സരത്തിലാണ് എറിക്‌സണ്‍ കുഴഞ്ഞുവീണത്. പിന്നീട് പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം അധികം വൈകാതെ സജീവ ഫുട്‌ബോളിലേക്കും തിരിച്ചെത്തി. ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രധാന താരമാണ് എറിക്‌സണ്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts