Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • ‘ഈ സ്വപ്‌നം എന്റെ രക്ഷിതാക്കളുടേതാണ്’
Football

‘ഈ സ്വപ്‌നം എന്റെ രക്ഷിതാക്കളുടേതാണ്’

എൻട്രിക്ക് റയൽ മാഡ്രിഡ് താരം
Email :51

എൻട്രിക് ഇനി റയൽ മാഡ്രിഡ് താരം

ബ്രസീലിയൻ യുവതാരം എൻട്രിക്കിനെ റയൽ മാഡ്രിഡ് അവതരിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഒഫീഷ്യലായി താരത്തെ റയൽ മാഡ്രിഡ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. എൻട്രിക്കിന്റെ ടാലന്റ് കണ്ട റയൽ ഒരു വർഷം മുൻപ് തന്നെ ക്ലബിലേക്കുള്ള ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കിയിരുന്നു. അന്ന് ബ്രസീലിയൻ ക്ലബായ പാൽമിറാസിൽനിന്ന് 75 മില്യൻ യൂറോ നൽകി 2030 വരെയുള്ള കരാർ നൽകിയാണ് താരത്തെ റയൽ മാഡ്രിഡ് സാന്റിയാഗോ ബെർണബ്യൂവിലെത്തിച്ചത്.

” കുട്ടിക്കാലം മുതൽ എന്നും റയൽ മാഡ്രിഡ് ആരാധകനായിരുന്നു. ഇപ്പോഴിതാ റയൽ മാഡ്രിഡ് താരവും” എൻട്രിക് വ്യക്തമാക്കി. എനിക്കൊപ്പം എന്റെ മാതാപിതാക്കളുടെയും സ്വപ്‌നം ഇപ്പോൾ ഞാൻ സഫലമാക്കിയിരിക്കുന്നു, എൻട്രിക് കൂട്ടിച്ചേർത്തു. താരത്തെ അവതരിപ്പിക്കുന്ന ചടങ്ങിൽ 200 പേർക്ക് പങ്കെടുക്കാൻ മാത്രമേ അനുമതിയുണ്ടായിരുന്നു. എൻട്രിക്കിന്റെ മാതാപിതാക്കൾ, കാമുകി, സുഹൃത്തുക്കൾ എന്നിവരുൾപ്പെടുന്ന വലിയ സംഘം ബ്രസീലിന്റെ ജഴ്‌സി ധരിച്ചായിരുന്നു വേദിയിയിലെത്തിയത്.

എൻട്രിക്കിനെ അവതരിപ്പിക്കുന്നതിന് സ്റ്റേഡിയത്തിലെത്തിയ താരത്തിന്റെ പിതാവ് അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിൽ കണ്ണുനിറഞ്ഞു കണ്ഠമിടരിയായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. എൻട്രിക്കിന്റെ ചെറുപ്പം മുതലുള്ള വീഡിയോയും സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഈ സമയത്ത് കുഞ്ഞു താരം എനിക്ക് റയൽ മാഡ്രിഡിലേക്ക് പോകണമെന്ന് പറയുന്ന ഭാഗമെത്തിയപ്പോൾ താരത്തിന്റെ മാതാപിതാക്കൾ കണ്ണീരണിഞ്ഞു.

പത്താം വയസിൽ റയൽ മാഡ്രിഡ് ഫൗണ്ടേഷനിൽ കോഴ്‌സിന്റെ പരിശീലനം പൂർത്തിയാക്കിയ താരമാണ് എൻട്രിക്ക്. ബ്രസീലിൽ നിന്നുള്ള ഇത്തരം കഴിവുള്ളവരെ നമുക്ക് കളിക്കാനെത്തിക്കുന്നതിൽ അഭിമാനമുണ്ട്. നേരത്തെ ഇത്തരത്തിൽ ക്ലബിലെത്തിയ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർക്ക് പിറകെ എൻട്രിക്ക് എത്തുന്നതിൽ സന്തോഷം. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് വ്യക്തമാക്കി. 2022 മുതൽ പാൽമിറാസിൽ കളിച്ച എൻട്രിക്ക് 66 മത്സരങ്ങളിൽ ബൂട്ടുകെട്ടി. ഇത്രയും മത്സരത്തിൽനിന്ന് 18 ഗോളുകളും സ്വന്തം പേരിൽ എഴുതിച്ചേർത്താണ് റയലിലെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts