Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • ത്രില്ലറിൽ ജയം പിടിച്ച് ബംഗ്ലാദേശ്
Cricket

ത്രില്ലറിൽ ജയം പിടിച്ച് ബംഗ്ലാദേശ്

Email :55

ടി20 ലോകകപ്പിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. മത്സരത്തിൽ 2 വിക്കറ്റിനാണ് ബംഗ്ലാ കടുവകൾ വിജയിച്ചത്.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഒൻപത് വിക്കറ്റിന് 124 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

125 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ 11.3 ഓവറിൽ മൂന്നിന് 91 എന്ന നിലയിൽ അനായാസ ജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ പിന്നീട് ലങ്കൻ ബൗളർമാർ ശക്തമായി തിരിച്ചടിച്ചു. പക്ഷെ ഷാനക എറിഞ്ഞ 19ആം ഓവറിൽ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. 20 പന്തിൽ 40 റൺസെടുത്ത തൗഹീദ് ഹൃദോയിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

4 ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബംഗ്ലാദേശിന്റെ റിഷാദ് ഹൊസൈൻ ആണ് മത്സരത്തിലെ താരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts