• Home
  • Football
  • അന്ന് ചെയ്തത് കരിയറിലെ ഏറ്റവും വലിയ തെറ്റ്: മനസ് തുറന്ന് ചെൽസി മുൻ പരിശീലകൻ
Football

അന്ന് ചെയ്തത് കരിയറിലെ ഏറ്റവും വലിയ തെറ്റ്: മനസ് തുറന്ന് ചെൽസി മുൻ പരിശീലകൻ

Email :113

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കായി ഒരു സീസണിൽ കൂടുതൽ നേട്ടം നേടിക്കൊടുത്ത പരിശീലകനാണ് ഇറ്റാലിയിൽനിന്നുള്ള മൗറീസിയോ സാരി. ഒരു വർഷം മാത്രമേ സാരി ചെൽസിയിലുണ്ടായിരുന്നെങ്കിലും അദ്ദേഹമുണ്ടായിരുന്ന കാലഘട്ടം ചെൽസിക്ക് മറക്കാൻ കഴിയാത്തതാണ്. 2018-19 സീസണിലായിരുന്നു സാരി ചെൽസിയെ പരിശീലിപ്പിച്ചത്.

എന്നാൽ ഇപ്പോൾ ചെൽസി വിട്ടത് ഞാൻ എന്റെ കരിയറിൽ ചെയത് ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകായണ് സാരി. സ്‌കൈ സ്‌പോട്‌സ് ഇറ്റലിക്ക് നൽകിയ അഭിമുഖത്തിലാണ് സാരി ഇക്കാര്യം വ്യക്തമാക്കിയത്. ” ചെൽസിയിൽ തുടരാൻ ആവശ്യമായതെല്ലാം എനിക്കുണ്ടായിരുന്നു. എന്നാൽ ഞാൻ അന്ന് എടുത്ത തീരുമാനം എന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റായിരുന്നു” സാരി വ്യക്തമാക്കി.

” സീരീ എ യിലേക്ക് പോകുന്നതിലേറെ പ്രീമിയർ ലീഗിൽ നിൽക്കാൻ തന്നെയായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ആ സമയത്ത് ഞാൻ എടുത്ത തീരുമാനം തെറ്റാണെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട് സാരി ദുഖം വെളിപ്പെടുത്തി’. സാരിയുടെ കീഴിലായിരുന്നു ചെൽസി യൂറോപ്പാ ലീഗ് ഫൈനലിൽ ആഴ്‌സനലിനെ 4-1ന് പരാജയപ്പെടുത്തിയത്.

ആ സീസണിൽ കാരബാവോ കപ്പിന്റെ ഫൈനൽ വരെ എത്തിയ ചെൽസി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്. വീണ്ടും ചെൽസിയിൽ തന്നെ തുടരാൻ എല്ലാ നേട്ടവും സാരി നേടിയിരുന്നെങ്കിൽ അദ്ദേഹം പിന്നീട് ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. നിലവിലെ സീസണിൽ പ്രീമിയർ ലീഗിൽ ചെൽസിക്ക് കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. 38 മത്സരത്തിൽനിന്ന് 63 പോയിന്റ് നേടിയ ബ്ലൂസ് ആറാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്തത്.

Spread the love
Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts