Shopping cart

  • Home
  • Football
  • പ്രീമിയർ ലീഗിൽ ലിവർപൂളിൻ്റെ സർവാധിപത്യം
Football

പ്രീമിയർ ലീഗിൽ ലിവർപൂളിൻ്റെ സർവാധിപത്യം

ലിവർപൂൾ
Email :19

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ലിവർപൂൾ മുന്നേറുന്നു. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനത്ത് ഒൻപത് പോയിൻ്റ് ലീഡോടെയാണ് ലിവർപൂളിൻ്റെ കുതിപ്പ്. 13 മത്സരങ്ങളിൽ നിന്ന് 34 പോയിൻ്റാണ് ലിവർപൂളിനുള്ളത്. രണ്ടാമതുള്ള ആഴ്സനലിന് 25 പോയിൻ്റ് മാത്രമാണുള്ളത്. 23 പോയിൻ്റുമായി മാഞ്ചസ്റ്റർ സിറ്റി അഞ്ചാമതാണ്. ഇന്നലെ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ സിറ്റിയെ പരാജയപ്പെടുത്തിയത്. 12ാം മിനുട്ടിൽ കോഡിഗാക്പോയും 78ാം മിനുട്ടിൽ മുഹമ്മദ് സലാഹുമാണ് സിറ്റിയുടെ വലകുലുക്കിയത്.
ചെൽസിക്കും മാഞ്ചസ്റ്റർ യുനൈറ്റഡിനും ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന് എവർട്ടണെയായിരുന്നു യുനൈറ്റഡ് തോൽപ്പിച്ചത്. മാർക്കസ് റാഷ്‌ഫോർഡും (34,46) ജോഷ്വാ സിർക്‌സീയും (41,64) യുനൈറ്റഡിനായി ഇരട്ട ഗോളുകൾ നേടി. റൂബൻ അമോറിം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുനൈറ്റഡിന്റെ പ്രീമിയർ ലീഗിലെ ആദ്യ ജയമായിരുന്നു ഇന്നലത്തേത്.

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ചെൽസി ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. നിക്കോളാജ് ജാക്‌സൺ (7), എൻസോ ഫെർണാണ്ടസ് (36), കോലോ പാമർ (83) എന്നിവരായിരുന്നു ബ്ലൂസിനായി ലക്ഷ്യം കണ്ടത്. ജയിച്ചതോടെ 13 മത്സരത്തിൽ 25 പോയിന്റുമായി ആഴ്‌നസനിലിന് ഒപ്പമെത്താനും ചെൽസിക്ക് കഴിഞ്ഞു. ടോട്ടനം-ഫുൾഹാം മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചു. 54ാം മിനുട്ടിൽ ബ്രണ്ണൻ ജോൻസനായിരുന്നു ടോട്ടനത്തിനായി ഗോൾ നേടിയത്. എവേ മത്സരത്തിൽ ബ്രൻഡ്‌ഫോഡ് ലെസ്റ്റർ സിറ്റിയെ 4-1 എന്ന സ്‌കോറിന് തോൽപ്പിച്ചു. കെവിൻ സ്‌കാഡെയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ബ്രൻഡ്‌ഫോർഡ് മികച്ച ജയം കൊയ്തത്.

29,48,59 മിനുട്ടുകളിലായിരുന്നു സ്‌കാഡെയുടെ ഹാട്രിക്. 25ാം മിനുട്ടിൽ യോനെ വിസ്സയും ബ്രൻഡ്‌ഫോർഡിനായി ലക്ഷ്യം കണ്ടു. 21ാം മിനുട്ടുൽ ഫകുണ്ടോ ബൗനാനോത്തെയായിരുന്നു ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത്. എവേ മത്സരത്തിൽ 5-2 എന്ന സ്‌കോറിന് ആഴ്‌സനൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു. ഗബ്രിയേൽ മഗാലസ് (10), ലിയനാർദോ ട്രൊസാർഡ് (27), മാർട്ടിൻ ഒഡേഗാർഡ് (34), കെയ് ഹാവർട്‌സ് (36), ബുകയോ സാക (50) എന്നിവരായിരുന്നു ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ടത്. ആരോൺ വാൻ ബിസാക (36), എമേഴ്‌സൻ പാൽമെയ്‌റി (40) എന്നിവരായിരുന്നു വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടത്. 13 മത്സരത്തിൽനിന്ന് 25 പോയിന്റുള്ള ആഴ്‌സനൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. 12 മത്സരത്തിൽനിന്ന് 31 പോയിന്റുള്ള ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 4-2 എന്ന സ്‌കോറിന് ബേൺമൗത്ത് വോൾവ്‌സിനെ തോൽപ്പിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് ഇപ്‌സ്വിച്ച് ടൗണിനെ തോൽപിച്ചു. ക്രിസ്റ്റൽ പാലസ് ന്യൂകാസിൽ മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts