യുവേഫ ചാപ്യന്‍സ് ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഇതില്‍ പോയിന്റ് പട്ടികയില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തവരാണ് നേരിട്ട് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഒന്‍പത് മുതല്‍ 24 വരെ സ്ഥാനത്തുള്ളവര്‍ പ്ലേ ഓഫ് മത്സരങ്ങള്‍ കളിച്ച് എട്ട് ടീമുകള്‍ കൂടി പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടും. 24 മുതല്‍ 36 വരെ സ്ഥാനത്ത് ഫിനിഷ് ചെയ്തവര്‍ നേരിട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
വമ്പന്മാരായ റയല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക് തുടങ്ങിയവര്‍ക്കൊന്നും ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഇടം പിടിക്കാനായില്ല. റയല്‍ 11ാം സ്ഥാനത്തും സിറ്റി 22ാം സ്ഥാനത്തും ബയേണ്‍ 12ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ചംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയവര്‍
1. ലിവര്‍പൂള്‍
2. ബാഴ്‌സലോണ
3. ആഴ്‌സനല്‍
4. ഇന്റര്‍ മിലാന്‍
5. അത്‌ലറ്റിക്കോ മാഡ്രിഡ്
6. ലെവര്‍കൂസന്‍
7. ലോസ്‌ക് ലില്ലെ
8. ആസ്റ്റണ്‍ വില്ല
————————
പ്രീ ക്വാര്‍ട്ടര്‍ യോഗ്യതക്കായി പ്ലേ ഓഫ് കളിക്കേണ്ടവര്‍
1. അറ്റ്‌ലാന്റ
2. ഡോര്‍ട് മുണ്ട്
3. റയല്‍ മാഡ്രിഡ്
4. ബയേണ്‍ മ്യൂണിക്
5. എ.സി മിലാന്‍
6. പി.എസ്.വി
7. പി.എസ്.ജി
8. ബെന്‍ഫിക്ക
9. മൊണോക്കൊ
10. ബ്രെസ്റ്റ്
11. ഫെയ്‌നൂര്‍ദ്
12. യുവന്റസ്
13. സെല്‍റ്റിക്
14. മാഞ്ചസ്റ്റര്‍ സിറ്റി
15. സ്‌പോര്‍ട്ടിങ്
16. ക്ലബ് ബ്രൂഷെ