അൾജീരീയിൻ വനിതാ ബോക്‌സർ ഇമാനെ ഖലീഫിയെ എവിടെ കണ്ടാലും കെട്ടിപ്പിടിച്ച് ക്ഷമാപണം നടത്തുമെന്ന് വ്യക്തമാക്കി ഇറ്റാലിയൻ ബോക്‌സർ എയ്ഞ്ചല കാരിനി. ഏതാനും ദിവസം മുൻപായിരുന്നു ഇറ്റാലിയൻ താരം എയ്ഞ്ചല കാരിനിയും അൾജീരീയൻ താരം ഇമാനെ ഖലീഫിയും വാർത്തകളിൽ ഇടം നേടിയത്. വനിതകളുടെ ബോക്‌സിങ്ങിനിടെ ഖലീഫിയുടെ പഞ്ച് മുഖത്തേറ്റതോടെ മത്സരം തുടങ്ങി 40 സെക്കൻഡ് ആയപ്പോഴേക്കും ഇറ്റാലിയൻ താരം പിൻമാറുകയായിരുന്നു.
ഖലീഫി സ്ത്രീ അല്ലെന്ന് ആക്ഷേപിച്ചായിരുന്നു ഇറ്റാലിയൻ താരത്തിന്റെ പിൻമാറ്റം. മത്സരത്തിന് ശേഷം ഖലീഫിക്ക് ഹസ്തദാനം നടത്താനും വിസമ്മതിച്ചായിരുന്നു കാരിനി റിങ് വിട്ടത്. എന്നാൽ ഇന്നലെ ഖലീഫിയോട് ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകായണ് ഇറ്റാലിയൻ താരം. ” ഞാൻ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തു പോയതായിരുന്നു. റിങ്ങിൽ എനിക്ക് നേരെ ഖലീഫി ഹസ്തദാനത്തിന് കൈ നീട്ടിയിരുന്നു. എന്നാൽ ഞാൻ അത് നിരസിച്ചത് ശരിയായില്ല.
അദ്ദേഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. എവിടെ കണ്ടാലും ഞാൻ ഖലീഫിയെ കെട്ടിപ്പിടിച്ച് ക്ഷമാപണം നടത്തും” കാരിനി വ്യക്തമാക്കി. മിന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഖലീഫി സ്ത്രീയല്ലെന്ന് ആരോപിച്ച് ഹംഗറി ഒളിംപിക്‌സ് അസോസിയേഷന് പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒളിംപിക്‌സ് അസോസിയേഷൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഇടിക്കൂട്ടിൽ വിവാദം പുകയുന്നു
പാരിസ് ഒളിംപിക്‌സിൽ ലിംഗ വിവാദം പുകയുന്നു. കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ ബോക്‌സിങ്ങിനിടെയാണ് വിവദമുണ്ടായത്. വനിതകളുടെ വെൽറ്റർവെയ്റ്റ് മത്സരം ആരംഭിച്ച് 46 സെക്കൻഡ് ആയപ്പോഴേക്കും ഇറ്റാലിയൻ താരം ആഞ്ചലീന കരീന പിൻവാങ്ങുകയായിരുന്നു. എതിരിൽ മത്സരിച്ച അൾജീരിയൻ താരം ഇമാൻ ഖലീഫി വനിതയല്ലെന്ന് ആക്ഷേപിച്ചായിരുന്നു ഇറ്റാലിയൻ താരത്തിന്റെ പിൻമാറ്റം.
ഇമാൻ ഖലീഫിയിൽനിന്ന് മൂക്കിന് ഇടിയേറ്റതോടെയായിരുന്നു വനിതാ താരം പിൻമാറിയത്. നേരത്തെ തന്നെ ഖലീഫിയുടെ പേരിൽ വിവാദമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകാതെയായിരുന്നു അൾജീരിയൻ താരം ഒളിംപിക്‌സിൽ പങ്കെടുക്കാനെത്തിയത്. 2023ൽ ബോക്‌സിങ് അസോസിയേഷന്റെ ലോക ബോക്‌സിങ് ചാംപ്യൻഷിപ്പിലും ഖലീഫിക്കെതിരേ ഇത്തരത്തിൽ ആരോപണമുയർന്നിരുന്നു.
തുടർന്ന് നടത്തിയ ലിംഗ നിർണയത്തിൽ താരം പരാജയപ്പെടുകയും ചെയ്തു. പുരുഷ ശരീരത്തിലുള്ള എക്‌സ്, വൈ ക്രോമസോമുകൾ ഖലീഫിയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ അന്ന് താരത്തിന് അന്ന് മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചില്ല. എന്നാൽ പാരീസ് ഒളിംപിക്‌സിൽ ഇമാൻ ഖലീഫ് വനിതാ വിഭാഗത്തിൽ പങ്കെടുക്കുകയായിരുന്നു. ഐ.ബി.എയുടെ പരിശോധന ഫലത്തെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗീകരിക്കുന്നില്ല.
തുടർന്നാണ് പാരീസ് ഒളിംപിക്‌സിൽ വനിതാ വിഭാഗത്തിൽ മത്സരത്തിൽ ഇമാൻ ഖലീഫിന് അവസരം ലഭിച്ചത്. പുരുഷ ഹോർമോണുകൾ ശരീരത്തിലുള്ള ഇമാന് ശാരീരികമായി പുരുഷനെപ്പോലെയുള്ള കരുത്താണുള്ളത്. അതുകൊണ്ടുതന്നെ വനിതാ വിഭാഗത്തിൽ മത്സരിപ്പിക്കരുതെന്നാണ് ആവശ്യം ഉയരുന്നത്. ഒളിംപിക്‌സ് കമ്മറ്റി ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ എടുത്തില്ലെങ്കിൽ തുടർന്നുള്ള മത്സരങ്ങളിലും ഇത്തരം സംഭവം തുടരുമെന്ന കാര്യത്തിൽ സംശയമില്ല.
മത്സരത്തിൽ ഖലീഫിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുത്ത ഇമാൻ ക്വാർട്ടർ ഫൈനലിൽ തോറ്റാണ് പുറത്തായത്. 2022ലെ ആഫ്രിക്കൻ ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടാനും താരത്തിനായി. 2023ലെ ലോക ബോക്‌സിങ് ചാംപ്യൻഷിപ്പിലാണ് താരത്തിനെതിരേ ആദ്യം ആരോപണം ഉയരുന്നത്. ഡൽഹിയിൽ നടന്ന ടൂർണമെന്റിൽ താരത്തിന് വിലക്ക് നേരിട്ടു.
എന്നാൽ അൽജീരിയൻ ഒളിംപിക് കമ്മിറ്റി ഇതിനെ എതിർത്തു. പിന്നീട് ഇതുവരെയും വിവാദങ്ങളിൾനിന്ന് മുക്തി നേടാൻ ഖലീഫിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒളിംപിക് കമ്മറ്റിയോടെ ലോക ബോക്‌സിങ് കമ്മിറ്റിയോ കൃത്യമായ നിലപാട് അറിയിക്കുകയും ചെയ്തിട്ടില്ല.