Shopping cart

  • Home
  • Cricket
  • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിരീടവും ചെങ്കോലും ഇനി ഗംഭീറിന്
Cricket

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിരീടവും ചെങ്കോലും ഇനി ഗംഭീറിന്

നിയമനം 2027വരെ
Email :91

നിയമനം 2027വരെ

കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മെന്ററായിരുന്ന ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ഏറെ നാളത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ശേഷമാണ് ഗംഭീറിനെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി നിയമിക്കുന്നത്. ടി20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തിരഞ്ഞെടുത്തത്.

നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു. മുൻ ഇന്ത്യൻതാരം ഡബ്ല്യു.വി. രാമൻ ഉൾപ്പെടെയുള്ളവരുമായും ബി.സി.സി.ഐ അഭിമുഖം നടത്തിയിരുന്നു. മൂന്നരവർഷത്തേക്കാണ് പുതിയ പരിശീലകന്റെ നിയമനം. 2027ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി.

ടെസ്റ്റ്, ടി20, ഏകദിനം ഉൾപ്പെടെയുള്ള മൂന്ന് ഫോർമാറ്റിലും ഗംഭീർ തന്നെയാകും ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക. കഴിഞ്ഞവർഷംനടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുടരുകയായിരുന്നു.

58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്. അവസാന സീസണിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐ.പി.എൽ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഗംഭീറിന് കഴിഞ്ഞിരുന്നു. കൊൽക്കത്തയുടെ മെന്ററായിട്ടായിരുന്നു ഗംഭീർ പ്രവർത്തിച്ചത്.

നേരത്തെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലായിരുന്നു ഗംഭീർ പ്രവർത്തിച്ചത്. അവിടെ കെ.എൽ. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവർഷം തുടർച്ചയായി പ്ലേഓഫിലെത്തിച്ചു. പുതിയ ചുമതലകൾ ഏറ്റെടുത്തതോടെ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാനും താരത്തിന് തീരുമാനമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts