• Home
  • Others
  • Copa America
  • അർജന്റീന – കാനഡ സാധ്യത ലൈനപ്പ്, ഹെഡ് ടു ഹെഡ് ഫലങ്ങൾ, അറിയേണ്ടതെല്ലാം
Copa America

അർജന്റീന – കാനഡ സാധ്യത ലൈനപ്പ്, ഹെഡ് ടു ഹെഡ് ഫലങ്ങൾ, അറിയേണ്ടതെല്ലാം

അര്‍ജന്റീന
Email :81

നാളെ രാവിലെ 5.30ന് കോപാ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനൽ തേടി അർജന്റീനയും കാനഡയും തമ്മിൽ കൊമ്പുകോർക്കുകയാണ്. ഫിഫ റാങ്കിങ്ങിൽ 49ാം സ്ഥാനത്തുള്ള കാനഡക്കെതിരേ അനായാസം ജയിച്ചു കയറാമെന്ന മോഹമൊന്നുമില്ലാതെയാകും അർജന്റീന കളത്തിലിറങ്ങുക. കാരണം ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കാനഡയെ നേരിടപ്പോൾ കാനഡയുടെ ശക്തി ശരിക്കും അർജന്റീന മനസിലാക്കായിരുന്നു. അതിനാൽ നാളെ രാവിലെ ശ്രദ്ധിച്ച് മാത്രമേ അർജന്റീനയുടെ നീക്കങ്ങളുണ്ടാകൂ. ആദ്യ മത്സരത്തിൽ കാനഡക്കെതിരേ കളത്തിലിറങ്ങിയ ടീമിൽനിന്ന് ചെറിയ മാറ്റവുമായിട്ടായിരിക്കും നാളെ കാനഡക്കെതിരേ അർജന്റീന ഇറങ്ങുക. അർജന്റീനൻ നിരയിൽ പരുക്കേറ്റ അകുന നാളെ കളിക്കുന്ന കാര്യം സംശയത്തിലാണ്. കാനഡ ടീമിലെ ബുക്കനാനും പരുക്കിന്റെ പിടിയിലാണ്. അതിനാൽ ഈ താരവും കളിക്കാൻ സാധ്യത കുറവാണ്. മത്സരത്തിൽ ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരം അൽഫോൻസോ ഡേവിസാണ് നാളത്തെ മത്സരത്തിലും കാനഡയെ നയിക്കുന്നത്. ഏതാനും ദിവസം മുൻപായിരുന്നു അൽഫോൻസോ ഡേവിസിനെ കാനഡയുടെ ക്യാപ്റ്റനായി തിരിഞ്ഞെടുത്തത്.
അർജന്റീനക്കായി ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയ ജൂലിയൻ അൽവാരെസ് എന്നിവർ ആദ്യ ഇലവനിൽ കളത്തിലിറങ്ങുമെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളത്തിൽ അർജന്റൈൻ പരിശീലകൻ സ്‌കലോനി വ്യക്തമാക്കിയിരുന്നു. കനേഡിയൻ താരങ്ങളായ അൽഫോൻഡോ ഡേവിസ്, അലിസ്റ്റയർ ജോൺസ്റ്റൺ, മോയിസോ ബോബിറ്റോ എന്നിവരെയെല്ലാം കൃത്യമായി മാർക്ക് ചെയ്ത് കരുക്കൾ നീക്കാനുള്ള പദ്ധതിയാണ് സ്‌കലോനി തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ രണ്ട് തവണയാണ് അർജന്റീനയും കാനഡയും ഏറ്റുമുട്ടിയിട്ടുള്ളത്. 2010ൽ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് കാനഡയെ വീഴ്ത്തിയ അർജന്റീന കോപയുടെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനും ജയിച്ചിരുന്നു. അതിനാൽ കാനഡക്കെതിരേ കളിച്ച രണ്ട് മത്സരത്തിലും ജയം അർജന്റീനക്കൊപ്പമായിരുന്നു.

അർജന്റീന സാധ്യത ഇലവൻ (4-3-3)

എമിലിയാനോ മാർട്ടിനസ്, മൊളിന, റോമേറോ, ലിസാന്ദ്രോ മാർട്ടിനസ്, ടഗ്ലിഫികോ, മാക് അലിസ്റ്റർ, ഡി പോൾ, മെസ്സി, ലൗതാരോ മാർട്ടിനസ്, അൽവാരസ്.

കാനഡ സാധ്യത ഇലവൻ:(4-2-3-1)

ക്രപ്യോ, ജോസ്റ്റൺ, ബോംബിറ്റോ, കോണല്യൂസ്, അൽഫോൻസോ ഡേവിഡ്, കോനെ, യൂസ്‌റ്റെക്യോ, ലറിയേ, ഡേവിഡ്, ഷഫൽബർഗ്, ലാറിൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts