Shopping cart

  • Home
  • Cricket
  • ബുംറ തീ.. : അഫ്ഗാനെ തകർത്ത് ഇന്ത്യ
Cricket

ബുംറ തീ.. : അഫ്ഗാനെ തകർത്ത് ഇന്ത്യ

Email :68

ജസ്‌പ്രിത് ബുംറയെന്ന വജ്രായുധം കൂടെയുള്ളപ്പോൾ രോഹിത് ശർമ ആരെ ഭയക്കണം. ഒരിക്കൽ കൂടെ ബുംറ തീ തുപ്പിയപ്പോൾ T20 ലോകകപ്പിലെ ആദ്യ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യക്ക് ജയം. ബാർബഡോസിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 47 റൺസിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽഎട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ അഫ്ഗാന്റെ ഇന്നിങ്സ് നിശ്ചിത ഓവറിൽ 134ൽ അവസാനിച്ചു.

അഫ്ഗാൻ ഓപ്പണർമാരെ അതിവേഗം മടക്കി ജസ്‌പ്രിത് ബുംറ ഏല്പിച്ച ആഘാതത്തിൽ നിന്ന് അവർക്ക് തിരിച്ചു വരാനായില്ല. 11 റൺസെടുത്ത റഹ്മാനുള്ള ഗുർബാസിനെ തന്റെ ആദ്യ ഓവറിലും 2 റൺസെടുത്ത ഹസ്രത്തുള്ള സസായിയെ തന്റെ രണ്ടാം ഓവറിലും ബുംറ തിരിച്ചയക്കുകയായിരുന്നു.
20 പന്തിൽ 26 റൺസെടുത്ത അസ്മത്തുള്ളയാണ് അഫ്ഗാന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി ബുംറ 4 ഓവറിൽ വെറും 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിന്റെ ബാറ്റിങ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 28 പന്തിൽ 53 റൺസാണ് സൂര്യ നേടിയത്. 13 പന്തിൽ 8 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. തുടർന്ന് ക്രീസിൽ ഒരുമിച്ച കോഹ്ലി – റിഷാഭ് പന്ത് സഖ്യം ഇന്നിങ്സ് മുന്നോട്ട് കൊണ്ടു പോയെങ്കിലും സ്കോർ ബോർഡിന് വേഗതയുണ്ടായിരുന്നില്ല.
കോഹ്ലി 24 പന്തിൽ 24ഉം പന്ത് 11 പന്തിൽ 20ഉം റൺസെടുത്ത് പുറത്തായി.
പിന്നീട് ശിവം ദുബയെ കൂട്ടുപിടിച്ച് സൂര്യകുമാർ സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും ദുബെക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. 7 പന്തിൽ 10 റൺസെടുത്ത താരം അതിവേഗം മടങ്ങി.

തുടർന്നായിരുന്നു സൂര്യ – ഹർദിക് സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. . അഞ്ചാം വിക്കറ്റിൽ 43 പന്തിൽ നിന്ന് 60 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 3 സിക്സറും 5 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. 24 പന്തിൽ 32 റൺസെടുത്ത ഹർദിക് 2 സിക്സും 3 ഫോറുകളും നേടി. രവീന്ദ്ര ജഡേജ (7), ആക്സർ പട്ടേൽ (12) അർഷദീപ് സിങ് (2)* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. അഫ്ഗാനായി റാഷിദ്‌ ഖാൻ, ഫസൽഹഖ് ഫാറൂഖി എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts