ടി20 ലോകകപ്പില്‍ അട്ടിമറി മണത്തെങ്കിലും ഡേവിഡ് മില്ലറിന്റെ മികവില്‍ ജയിച്ചു കയറി ദക്ഷിണാഫ്രിക്ക. ആവേശം നിറഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ നാലു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ്സ് നിശ്ചിത 20 ഓവറില്‍ ഒന്‍പതിന് 103 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 18.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
51 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടിയ ഡേവിഡ് മില്ലറാ് ടോപ് സ്കോറര്‍. 37 പന്തില്‍ 33 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സും തിളങ്ങി.
താരതമ്യേന കുഞ്ഞന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിലേ നെതര്‍ലന്‍ഡ്സ് വരിഞ്ഞു മുറുക്കി. ആദ്യ മൂന്ന് വിക്കറ്റ് വീണപ്പോള്‍ ആഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും മൂന്ന് റണ്‍സ്. ഡീകോക്ക് (0), ഹെന്‍ഡ്രിക്സ് (3), എയ്ഡന്‍ മാര്‍ക്രം(0) എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായത്. പിന്നീട് സ്കോര്‍ 12ല്‍ നില്‍ക്കെ കൂറ്റനടിക്കാരന്‍ ക്ലാസനും മടങ്ങി.
എന്നാല്‍ പിന്നീട് ഒരു മിച്ച സ്റ്റബ്സ് – മില്ലര്‍ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ കരകയറ്റുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 65 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.