ചൊവ്വാഴ്ച ഖത്തറിനെതിരേ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തുള്ള ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ നടന്ന കുവൈത്തിനെതിരേയുള്ള മത്സരം സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പിലെ ഖത്തറിനെതിരേയുള്ള അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയിച്ചേ തീരു എന്ന അവസ്ഥയാണ്.
നിലവിൽ ഗ്രൂപ്പ് രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഖത്തറിനെതിരേ ജയിച്ചില്ലെങ്കിൽ ഇത്തവണയും ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് നിറമില്ലാതെ അസ്തമിക്കും. മുന്നേറ്റത്തിൽ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രിക്ക് പകരക്കാരനെ എത്തിച്ചു എന്നതാണ് ടീമിലെ പ്രധാന മാറ്റം.
മാൻവീർ സിങ്, റഹീം അലി, വിക്രം പ്രതാപ് സിങ്, ഡേവിഡ് ലാലൻസങ്ക എന്നിവരേയാണ് മുന്നേറ്റത്തിൽ എത്തിച്ചിട്ടുള്ളത്. പരുക്കേറ്റ സന്ദേശ് ജിങ്കൻ ഇത്തവണയും ടീമിലില്ല. അൻവർ അലി, ജയ് ഗുപ്ത, മെഹ്താബ് സിങ്, നരേന്ദർ ഗെഹ്ലോട്ട്, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ എന്നിവരാണ് പ്രധിരോധ നിരയിലെത്തുന്നത്. ചൊവ്വാഴ്ച രാത്രി 9.15ന് ജാസിം ബിൻ അഹ്മദ് സ്റ്റേഡിയത്തിലാണ് ഖത്തറിനെതിരേയുള്ള പോരാട്ടം.
ടീം.
ഗോൾ കീപ്പർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കെയ്ത്.
പ്രതിരോധം: അൻവർ അലി, ജയ് ഗുപ്ത, മെഹ്താബ് സിങ്, നരേന്ദർ, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ.
മധ്യനിര: അനിരുദ്ധ് ഥാപ്പ, ബ്രൂണോ ഫെർണാണ്ടസ്, എഡ്മണ്ട്, ജീക്‌സൺ സിങ്, ലാലിൻസുവാല ചങ്‌തേ, ലിസ്റ്റൺ കൊളാസോ, മഹേഷ് സിങ്, നന്ദകുമാർ, സഹൽ അബ്ദുൽ സമദ്, സുരേഷ് സിങ്.
മുന്നേറ്റം: മൻവീർ സിങ്, റഹീം അലി, വിക്രംപ്രതാപ് സിങ്, ഡേവിഡ്.