ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തു വാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിലെ മേധാവിത്വം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 98 പോയിന്റ് സഹിതം 74.24 വിജയ ശരാശരിയോടെയാണ് ഇന്ത്യ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. രണ്ടാമതുള്ള ഓസീസിന് 90 പോയിന്റും 62.5 വിജയ ശരാശരിയുമാണുള്ളത്.
സ്വന്തം തട്ടകത്തില്‍ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര. തുടർന്ന് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പര കളിക്കും.
ന്യൂസിലൻഡിനെതിരെ 3 ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരെ കുറഞ്ഞത് 2 ടെസ്റ്റുകളും ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ബംഗ്ലാദേശ് പരമ്പര 2-0ന് ഇന്ത്യ നേടിയതിനാൽ, ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ 8 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഏതെങ്കിലും 4 എണ്ണം ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനാകും.
നിലവിലെ പോയിന്റ് പട്ടിക ഇങ്ങനെ 👇🏻👇🏻
Pos | Team | Matches | Won | Lost | Drawn | NR | Points | PCT | ||
1 | India | 11 | 8 | 2 | 1 | 0 | 98 | 74.24 | ||
2 | Australia | 12 | 8 | 3 | 1 | 0 | 90 | 62.5 | ||
3 | Sri Lanka | 9 | 5 | 4 | 0 | 0 | 60 | 55.56 | ||
4 | England | 16 | 8 | 7 | 1 | 0 | 81 | 42.19 | ||
5 | South Africa | 6 | 2 | 3 | 1 | 0 | 28 | 38.89 | ||
6 | New Zealand | 8 | 3 | 5 | 0 | 0 | 36 | 37.5 | ||
7 | Bangladesh | 8 | 3 | 5 | 0 | 0 | 33 | 34.38 | ||
8 | Pakistan | 7 | 2 | 5 | 0 | 0 | 16 | 19.05 | ||
9 | West Indies | 9 | 1 | 6 | 2 | 0 | 20 | 18.52 |