യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കണ്ണുവെച്ച് തുർക്കി ഇന്നിറങ്ങുന്നു.
രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ആസ്ട്രിയയുമായാണ് തുർക്കി കൊമ്പുകോർക്കുന്നത്. ഫ്രാൻസ് ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിൽനിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായിട്ടാണ് ആസ്ട്രിയ എത്തുന്നത്. മുൻ മാഞ്ചസ്റ്റഡ് പരിശീലനകനായിരുന്ന റാഫ് റാങ്നിക്ക് പരിശീലിപ്പിക്കുന്ന ആസ്ട്രിയ മികച്ച കരുത്തുള്ള ടീമാണിപ്പോൾ. അതിനാൽ അവരെ മറികടക്കണമെങ്കിൽ തുർക്കിക്ക് കഠിന ശ്രമം നടത്തേണ്ടി വരും. ഗ്രൂപ്പ് എഫിൽനിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായിട്ടാണ് തുർക്കി എത്തുന്നത്.