Shopping cart

Champions League

പരുക്ക്, കുബാർസിക്ക് വിശ്രമം

കുബാർസി
Email :19

കഴിഞ്ഞ ദിവസം നടന്ന ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ പരുക്കേറ്റ കുബാർസിക്ക് കൂടതൽ സമയം വിശ്രമം വേണ്ടി വരും. മത്സരത്തിൽ എതിർ താരത്തിന്റെ ചവിട്ട് മുഖത്ത് കൊണ്ട കുബാർസിയുടെ താടിയെല്ലിന് വശത്ത് മുറിവേറ്റിരുന്നു. പത്ത് തുന്നുകളാണ് മുറിവിൽ ഇട്ടിരിക്കുന്നത്. അതിനാൽ മുറിവ് മാറുന്നത് വരെ താരത്തിന് കളത്തിലിറങ്ങാനാകില്ല. നിലവിൽ ബാഴസയുടെ പ്രതിരോധത്തിലെ പ്രധാന താരമാണ് കുബാർസി. ഉരുഗ്വെ താരം അറൂഹോ പുറത്തായതിന് ശേഷം കുബാർസിയാണ് ബാഴ്‌സയുടെ പ്രതിരോധത്തെ നയിക്കുന്നത്. ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോയിലും മറ്റു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത കുബാർസിയുടെ അഭാവം കാറ്റാലൻമാർക്ക് തിരിച്ചടിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. കുബാർസിക്ക് കാര്യമായ പ്രശ്‌നങ്ങളില്ല. മുഖത്ത് തുന്നലുണ്ട്. അതിനാൽ അത് മാറുംവരെ വിശ്രമം വേണ്ടി വരും. മത്സരശേഷം ബാഴ്‌സ പരിശീലകൻ ഹാൻസി ഫ്‌ളിക് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts