Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Others
  • Euro Cup
  • സ്‌പെയിൻ-ജർമനി: സാധ്യതാ ലൈനപ്പ്, ഹെഡ് ടു ഹെഡ് വിജയങ്ങൾ, അറിയേണ്ടതെല്ലാം
Euro Cup

സ്‌പെയിൻ-ജർമനി: സാധ്യതാ ലൈനപ്പ്, ഹെഡ് ടു ഹെഡ് വിജയങ്ങൾ, അറിയേണ്ടതെല്ലാം

സ്‌പെയിൻ-ജർമനി പോരാട്ടം രാത്രി 9.30ന്
Email :145

സ്‌പെയിൻ-ജർമനി പോരാട്ടം രാത്രി 9.30ന്

ഇന്ന് രാത്രി 9.30ന് ലോക ഫുട്‌ബോളിലെ രണ്ട് പവർഹൗസുകളായ ജർമനിയും സ്‌പെയിനും നേർക്കുനേർ വരുകയാണ്. സ്വന്തം നാട്ടുകാർക്ക്മുന്നിൽ നാലാം യൂറോകപ്പ് തേടിയിറങ്ങുന്ന ജർമനി ശക്തമായ ടീമുമായിട്ടാണ് എത്തുന്നത്. കാണികളുടെ പിന്തുണ ജർമനിക്ക് ലഭിക്കുമെങ്കിലും ജർമനിയെ മുട്ടുകുത്തിച്ച് നാലാം കിരീടം നാട്ടിലെത്തിക്കാമെന്ന ലക്ഷ്യവുമായിട്ടാണ് സ്‌പെയിനും എത്തുന്നത്.

ഇരു ടീമുകളും കളത്തിലിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആരെല്ലാം ആദ്യ ഇലവനിൽ കളത്തിലിറങ്ങും നേരത്തെ രണ്ട് വമ്പൻമാർ ഏറ്റുമുട്ടിയപ്പോൾ എന്തായാരുന്നു ഫലം എന്ന് പരിശോധിക്കാം. മൂന്ന് തവണ യൂറോകിരീടം ചൂടിയ ജർമനി ഇത്തവണയും കിരീടം വിട്ടുനൽകില്ലെന്ന തീരുമാനത്തിലാണ്.

അതിന് കാരണങ്ങൾ പലതുണ്ട്. ഒന്ന് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിലെ കിരീടം നമ്മളല്ലാതെ മറ്റാരും അർഹിക്കുന്നില്ലെന്നാണ് ടോണി ക്രൂസ് നയിക്കുന്ന ജർമൻ പടയുടെ ഉള്ളിലിരുപ്പ്. യൂറോപ്യൻ പവർഹൗസായ സ്‌പെയിനിനെ നേരിടുമ്പോൾ ഇന്ന് എം.എച്ച്.പി അരീനയിൽ ഫുട്‌ബോൾ വസന്തത്തിന്റെ നറുമണം പടരുമെന്നുറപ്പാണ്.

ഗ്രൂപ്പ് എയിൽനിന്ന് ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീ ക്വാർട്ടറിലെത്തിയ ജർമനി പ്രീ ക്വാർട്ടറിൽ ഡെൻമാർക്കിനെ തോൽപിച്ചു. പിന്നീടായിരുന്നു ക്വാർട്ടറിൽ മാറ്റുരക്കാനെത്തുന്നത്. നിലവിൽ ടീമിൽ പരുക്കും മറ്റു കാര്യങ്ങളുമില്ലാത്തതിനാൽ ഇതുവരെ ഇറങ്ങിയ ടീം തന്നെയായിരിക്കും സ്‌പെയിൻ മുന്നേറ്റത്തെ പ്രതിരോധിക്കാനും എത്തുക.

അതേസമയം മൂന്ന് തവണ ചാംപ്യൻമാരായ സ്‌പെയിനും നാലാം കിരീടം നേടിയാണ് ഇന്ന് ജർമനിയെ നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച സ്‌പെയിൻ പ്രീ ക്വാർട്ടറിൽ ജോർജിയയെ 4-1 എന്ന സ്‌കോറിനായിരുന്നു മുട്ടുകുത്തിച്ചത്.ഇരു ടീമുകളും ഇതുവരെ 26 തവണയാണ് മത്സരിച്ചിട്ടുള്ളത്. അതിൽ എട്ടു തവണ സ്‌പെയിൻ ജയിച്ചു കയറിയപ്പോൾ ഒൻപത് ജയം ജർമനിക്കൊപ്പമായിരുന്നു. ഒൻപത് മത്സരം സമനിലയിലാവുകയും ചെയ്തു. ഒരു മത്സരം ജയിച്ച മുൻതൂക്കം ജർമനിക്കുണ്ടെങ്കിലും ഇപ്പോഴുള്ള സ്‌പെയിനിനെ വീഴ്ത്തണമെങ്കിൽ ജർമനിക്ക് അൽപം വിയർപ്പൊഴുക്കേണ്ടി വരും.

സ്‌പെയിൻ സാധ്യതാ ലൈനപ്പ് (4-3-3). സിമോൺ, കർവഹാൾ, ലെ നോർമാൻഡ്, ലപോർട്ടെ, കുക്കുറെല്ല, പെഡ്രി, റോഡ്രി, റൂയിസ്, ലാമിനെ യമാൽ, അൽവാരോ മൊറാട്ട, വില്യംസ്.

ജർമനി സാധ്യതാ ഇലവൻ (4-2-3-1).മാനുവൽ നൂയർ, കിമ്മിച്ച്, ടെഹ്, റൂഡിഗർ, ഡേവിഡ് റോം, ടോണി ക്രൂസ്, ആൻഡ്രിച്ച്, മുസിയേല, ഗുണ്ടോകൻ, വിട്‌സ്, ഹാവെട്‌സ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts