ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ശക്തമായ നിലയില്‍. ആദ്യ ഇന്നിങ്‌സില്‍ 602 റണ്‍സെടുത്ത ശ്രീലങ്ക ന്യൂസിലന്‍ഡിനെ വെറും 88 റണ്‍സില്‍ എറിഞ്ഞിട്ടു. തുടര്‍ന്ന് ഫോളോ ഓണ്‍ വഴങ്ങി രണ്ടാം കിവികള്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ്. ആറു വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ തകര്‍ത്തത്. 18 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ജയസൂര്യ ആറ് വിക്കറ്റ് കൊയ്തത്. കവീസ് ബാറ്റിങ് നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
https://x.com/OfficialSLC/status/1839914406106529961
29 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഡാരില്‍ മിച്ചല്‍ (13), രചിന്‍ രവീന്ദ്ര (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ടോം ലാഥം (2), ഡേവണ്‍ കോണ്‍വെ(9), കെയ്ന്‍ വില്യംസണ്‍(7), അജാസ് പട്ടേല്‍(8), ടോം ബ്ലണ്ടല്‍(1), ഗ്ലെന്‍ ഫിലിപ്‌സ്(0), ടിം സൗതി(2), വില്‍ ഒറൗര്‍കെ(2)* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ശ്രീലങ്കക്കായി നിഷാന്‍ പെരിസ് മൂന്നും അഷിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ദിനേശ് ചാണ്ഡിമല്‍ (116), കാമിന്‍ഡു മെന്‍ഡിസ് (182)* കുശാല്‍ മെന്‍ഡിസ്(106)* എന്നിവര്‍ സെഞ്ചുറികളുമായി തിളങ്ങിയതോടെ ആദ്യ ഇന്നിങ്‌സില്‍ 602 റണ്‍സെടുത്ത് ലങ്ക ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എയ്ഞ്ചലോ മാത്യസ് (88), ധനഞ്ജയ ഡി സില്‍വ (44) എന്നിവരും മികച്ചുനിന്നു. കാമിന്‍ഡുവും കുശാലും പിരിയാത്ത ആറാം വിക്കറ്റില്‍ 200 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 250 പന്തില്‍ നിന്നാണ് കാമിന്‍ഡു 182ലെത്തിയത്. കുശാല്‍ 149 പന്തില്‍ നിന്നാണ് 106 റണ്‍സെടുത്തത്. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.