Shopping cart

  • Home
  • Cricket
  • കുംബ്ലെയെയും മറികടന്നു- തകര്‍പ്പന്‍ റെക്കോർഡുമായി അശ്വിന്‍
Cricket

കുംബ്ലെയെയും മറികടന്നു- തകര്‍പ്പന്‍ റെക്കോർഡുമായി അശ്വിന്‍

അശ്വിന്‍
Email :14

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍പ്പന്‍ റെക്കോഡുമായി ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് അശ്വിന്‍ ഇന്നലെ സ്വന്തമാക്കിയത്. ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ പുറത്താക്കിയതോടെയാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. ഇതോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള ഇന്ത്യന്‍ താരമായി ആര്‍. അശ്വിന്‍ മാറി. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ അശ്വിന്‍ നേടുന്ന 420ാമത്തെ വിക്കറ്റായിരുന്നു ഇത്. 419 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെയെയാണ് താരം മറികടന്നത്. ഏഷ്യയില്‍ 612 വിക്കറ്റുകള്‍ വീഴ്ത്തിയുട്ടുള്ള മുത്തയ്യ മുരളീധരന്‍ മാത്രമാണ് ഇനി അശ്വിന് മുന്നിലുള്ളത്.

അതേ സമയം, ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം മഴ കളിച്ചു. വെറും 35 ഓവര്‍ മാത്രമെറിഞ്ഞാണ് ആദ്യ ദിനം മത്സരം അവസാനിപ്പിച്ചത്.
ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്. 40 റണ്‍സുമായി മോമിനുല്‍ ഹഖും ആറു റണ്‍സുമായി മുഷ്ഫിഖുര്‍ റഹീമുമാണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും ആര്‍.അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഔട്ട്ഫീല്‍ഡിലെ നനവ് കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ രണ്ടാം സെഷന്‍ ആരംഭിച്ചതിനു പിറകെ വീണ്ടും മഴയെത്തുകയായിരുന്നു. ഇതോടെയാണ് ആദ്യ ദിനത്തെ മത്സരം അവസാനിപ്പിക്കാന്‍ അംബയര്‍മാര്‍ തീരുമാനിച്ചത്.

ആദ്യ ടെസ്റ്റിലെ ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിട്ടുള്ളത്. ബംഗ്ലാദേശ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. നാഹിദ് റാണക്കും ടസ്‌കിന്‍ അഹ്മദിനും പകരം തൈജുല്‍ ഇസ്ലാമിനെയും ഖാലിദ് അഹ്മദിനെയും ടീമിലുള്‍പ്പെടുത്തി.
ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts