Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • പൂട്ടിട്ട് മയ്യോര്‍ക്ക- റയലിന്റെ തുടക്കം പാളി
Football

പൂട്ടിട്ട് മയ്യോര്‍ക്ക- റയലിന്റെ തുടക്കം പാളി

റയൽ മയ്യോർക്ക
Email :26

ലാലിഗയില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് സമനിലപ്പൂട്ട്. മയ്യോര്‍ക്കയാണ് ആന്‍സലോട്ടിയെയും സംഘത്തെയും സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മത്സരത്തിന്റെ 13ാം മിനുട്ടില്‍ റോഡ്രിഗോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. വിനീഷ്യസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍. ആദ്യ പകുതി ഈ ലീഡോടെ അവസാനിപ്പിക്കാനും റയലിനായി. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മയ്യോര്‍ക്ക ഒപ്പമെത്തി. 53ാം മിനുട്ടില്‍ ഗോള്‍ നേടി വെഡറ്റ് മുരിഖിയാണ് മയ്യോര്‍ക്കയുടെ സമനില ഗോള്‍ നേടിയത്. പിന്നീട് ഗോളന്നും പിറക്കാതിരുന്നതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ 67% പന്ത് കൈവശം വച്ച് കളിച്ചെങ്കിലും മയ്യോര്‍ക്കയുടെ പ്രതിരോധ മതിലിനു മുന്നില്‍ റയല്‍ മുന്നേറ്റം നിസഹയരാവുകയായിരുന്നു. ഇതോടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് ലാലിഗയിലെ അരങ്ങേറ്റത്തില്‍ വിജയിക്കാന്‍ സാധിച്ചില്ല. മുന്നേറ്റത്തില്‍ വിനീഷ്യസ്- എംബാപ്പെ – റോഡ്രിഗോ ത്രയത്തെ തന്നെയാണ് ആന്‍സലോട്ടി ആദ്യ ഇലവനില്‍ ഇറക്കിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts