Shopping cart

  • Home
  • Football
  • സൂപ്പർ കപ്പിനിറങ്ങും മുമ്പേ റയലിന് ആദ്യ തിരിച്ചടി- സൂപ്പർ താരം പരിക്കേറ്റ് പുറത്ത്
Football

സൂപ്പർ കപ്പിനിറങ്ങും മുമ്പേ റയലിന് ആദ്യ തിരിച്ചടി- സൂപ്പർ താരം പരിക്കേറ്റ് പുറത്ത്

റയൽ താരത്തിന് പരിക്ക്
Email :60

സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് റയല്‍ മാഡ്രിഡിന് തിരിച്ചടിയായി പ്രമുഖ താരത്തിന് പരിക്ക്. മധ്യനിര താരം എഡ്വാര്‍ഡോ കമാവിംഗയാണ് കാലിന് പരിക്കേറ്റ് പുറത്തായത്. യുവേഫ സൂപ്പര്‍കപ്പില്‍ ഇന്ന് അറ്റലാന്റയെ നേരിടാനിരിക്കെ നടന്ന അവസാന പരിശീലന സെഷനിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ഇന്നത്തെ മത്സരത്തില്‍ താരത്തിന് കളത്തിലിറങ്ങാനാവില്ല. സഹതാരം ചൗമേനിയുമായി കൂട്ടിയിടിച്ചതാണ് പരിക്കിന് കാരണം.

പരിക്ക് ഗുരുതരമല്ലെങ്കിലും ഇന്ന് അറ്റലാന്റക്കെതിരായ മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്. പരുക്കിന്റെ വ്യാപ്തിയും വിശ്രമ ദിവസവും നിര്‍ണയിക്കാന്‍ കമാവിംഗ കാമവിംഗ വ്യാഴാഴ്ച കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവേഫ സൂപ്പര്‍ കപ്പില്‍ കരുത്തരായ റയല്‍ മാഡ്രിഡ് ഇന്ന് ഇറ്റാലിയന്‍ വമ്പന്മാരായ അറ്റ്‌ലാന്റയുമായാണ് കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30 മുതല്‍ പോളണ്ടിലെ വാര്‍സാവിലാണ് മത്സരം.
ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും തമ്മിലാണ് യുവേഫ സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് റയല്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായത്. മറ്റൊരു ജര്‍മന്‍ ക്ലബ് ബയര്‍ ലെവര്‍കൂസനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് അറ്റലാന്റ യൂറോപ്പാ ലീഗ് ചാംപ്യന്മാരായത്.

കിടീടത്തോടെ സീസണിന് തുടക്കമിടാനാണ് ആന്‍സലോട്ടിയും സംഘവും ഇറങ്ങുന്നത്. എന്നാല്‍, യൂറോപ്യന്‍ ചാംപ്യന്മാരെ കീഴടക്കി തങ്ങളുടെ ആദ്യ സൂപ്പര്‍ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് അറ്റ്‌ലാന്റ എത്തുന്നത്. പുതുതായി ടീമിലെത്തിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇന്ന് റയലില്‍ അരങ്ങേറിയേക്കും. മത്സരത്തിനുള്ള റയല്‍ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. റയലിന്റെ മറ്റൊരു പുതുമുഖമായ ബ്രസീലിന്റെ എന്‍ഡ്രിക്കും സ്‌ക്വാഡിലുണ്ട്. വിനീഷ്യസ്- എംബാപ്പെ – റോഡ്രിഗോ ത്രയം മുന്നേറ്റ നിരയില്‍ പുറത്തെടുക്കുന്ന പ്രകടനമാണ് റയല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

സൂപ്പര്‍ കപ്പിനുള്ള റയല്‍ മാഡ്രിഡ് ടീം-

ഗോള്‍കീപ്പര്‍മാര്‍: തിബോട്ട് കോര്‍ട്ടോയിസ്, ആന്‍ഡ്രി ലുനിന്‍, ഫ്രാന്‍.

പ്രതിരോധം: ഡാനി കാര്‍വഹാല്‍, എഡര്‍ മിലിറ്റാവോ, ഡേവിഡ് അലബ, ലൂക്കാസ് വാസ്‌ക്കസ്, ജീസസ് വല്ലെജോ, ഫ്രാന്‍ ഗാര്‍സിയ, റൂഡിഗര്‍, എഫ് മെന്‍ഡി, ജാക്കോബോ.

മധ്യനിര: ജൂഡ് ബെല്ലിങ്ഹാം, കാമവിംഗ, വാല്‍വെര്‍ഡെ, മോഡ്രിച്ച്, ചൗമേനി, അര്‍ദ ഗുലര്‍, സെബല്ലോസ്.

മുന്നേറ്റം: വിനീഷ്യസ് ജൂനിയര്‍, എംബാപ്പെ, റോഡ്രിഗോ, എന്‍ഡ്രിക്ക്, ബ്രാഹിം.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts