യൂറോപ്യന്‍ ലീഗുകള്‍ ആരംഭിക്കാന്‍ ദിനമെണ്ണി കാത്തിരിക്കുകയാണ് ലോക ഫുട്‌ബോള്‍ ആരാധകര്‍. ലീഗുകള്‍ ഉണരും മുമ്പ് ഇന്ന് മറ്റൊരു വമ്പന്‍ പോരിന് ഫുട്‌ബോള്‍ ലോകം സാക്ഷിയാകും. യുവേഫ സൂപ്പര്‍ കപ്പില്‍ കരുത്തരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ വമ്പന്മാരായ അറ്റ്‌ലാന്റയും തമ്മിലാണ് ഇന്ന് കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30 മുതല്‍ പോളണ്ടിലെ വാര്‍സാവിലാണ് മത്സരം.
ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും തമ്മിലാണ് യുവേഫ സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് റയല്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായത്. മറ്റൊരു ജര്‍മന്‍ ക്ലബ് ബയര്‍ ലെവര്‍കൂസനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് അറ്റലാന്റ യൂറോപ്പാ ലീഗ് ചാംപ്യന്മാരായത്.
കിടീടത്തോടെ സീസണിന് തുടക്കമിടാനാണ് ആന്‍സലോട്ടിയും സംഘവും ഇറങ്ങുന്നത്. എന്നാല്‍, യൂറോപ്യന്‍ ചാംപ്യന്മാരെ കീഴടക്കി തങ്ങളുടെ ആദ്യ സൂപ്പര്‍ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് അറ്റ്‌ലാന്റ എത്തുന്നത്.
പുതുതായി ടീമിലെത്തിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇന്ന് റയലില്‍ അരങ്ങേറിയേക്കും. മത്സരത്തിനുള്ള റയല്‍ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. റയലിന്റെ മറ്റൊരു പുതുമുഖമായ ബ്രസീലിന്റെ എന്‍ഡ്രിക്കും സ്‌ക്വാഡിലുണ്ട്. വിനീഷ്യസ്- എംബാപ്പെ – റോഡ്രിഗോ ത്രയം മുന്നേറ്റ നിരയില്‍ പുറത്തെടുക്കുന്ന പ്രകടനമാണ് റയല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
സൂപ്പര്‍ കപ്പിനുള്ള റയല്‍ മാഡ്രിഡ് ടീം ഗോള്‍കീപ്പര്‍മാര്‍: തിബോട്ട് കോര്‍ട്ടോയിസ്, ആന്‍ഡ്രി ലുനിന്‍, ഫ്രാന്‍. പ്രതിരോധം: ഡാനി കാര്‍വഹാല്‍, എഡര്‍ മിലിറ്റാവോ, ഡേവിഡ് അലബ, ലൂക്കാസ് വാസ്‌ക്കസ്, ജീസസ് വല്ലെജോ, ഫ്രാന്‍ ഗാര്‍സിയ, റൂഡിഗര്‍, എഫ് മെന്‍ഡി, ജാക്കോബോ.
മധ്യനിര: ജൂഡ് ബെല്ലിങ്ഹാം, കാമവിംഗ, വാല്‍വെര്‍ഡെ, മോഡ്രിച്ച്, ചൗമേനി, അര്‍ദ ഗുലര്‍, സെബല്ലോസ്. മുന്നേറ്റം: വിനീഷ്യസ് ജൂനിയര്‍, എംബാപ്പെ, റോഡ്രിഗോ, എന്‍ഡ്രിക്ക്, ബ്രാഹിം