Shopping cart

  • Home
  • Cricket
  • രഞ്ജി ട്രോഫി: കേരളം പഞ്ചാബിനെതിരേ
Cricket

രഞ്ജി ട്രോഫി: കേരളം പഞ്ചാബിനെതിരേ

കേരളം പഞ്ചാബിനെതിരേ
Email :18

രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിൽ തിങ്കളാഴ്ച്ച വരെയാണ് മത്സരം നടക്കുന്നത്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലാണ് കേരള ടീം കളത്തിലിറങ്ങുന്നത്. രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. ഇവർക്ക് ഒപ്പം മറുനാടൻ താരങ്ങളായ ബാബ അപരാജിത്തും, ജലജ് സക്‌സേനയും ചേരുമ്പോൾ ബാറ്റിങ്‌നിര ശക്തമാകും.

ഓൾ റൗണ്ടർ ആദിത്യ സർവാതെയാണ് മറ്റൊരു മറുനാടൻ താരം. ഒരേസമയം ബാറ്റിങിലും ബൗളിങ്ങിലും ശ്രദ്ധേയനായ ജലജ് സക്‌സേനയും ടീമിന്റെ കരുത്താണ്. ബേസിൽ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര. ഇന്ത്യൻ മുൻ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ. അസി.കോച്ച് രാജഗോപാൽ എം, സ്‌ട്രെങ്ത് ആൻഡ് കൺഡീഷനിങ് കോച്ച് വൈശാഖ് കൃഷ്ണ,

ഫിസിയോതെറാപ്പിസ്റ്റ് ഉണ്ണികൃഷ്ണൻ ആർ, ത്രോഡൗൺ സ്‌പെഷ്യലിസ്റ്റ് ഗിരീഷ് ഇ.കെ, പെർഫോമൻസ് അനലിസ്റ്റ്ശ്രീവത്സൻ പി.ബി.പരിശീലന വേളയിൽ കളിക്കാർ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെന്നും ടീം ആത്മവിശ്വാസത്തോടെയാണ് ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുന്നതെന്നും മുഖ്യ പരിശീലകൻ അമയ് ഖുറേസിയ പറഞ്ഞു. ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിലെ ജേതാക്കളാണ്.

ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, അർഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐ.പി.എല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാൻ സിങ്, അൻമോൽപ്രീത് സിംഗ്, സിദ്ദാർഥ് കൗൾ തുടങ്ങിയവർ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകൻ.

ടീം
സച്ചിൻ ബേബി(ക്യാപ്റ്റൻ),രോഹൻ കുന്നുമ്മൽ, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രൻ, മൊഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ് ശർമ, വിഷ്ണു വിനോദ്, ജലജ് സക്‌സേന, ആദിത്യ സർവാതെ, ബേസിൽ തമ്പി, നിഥീഷ് എം.ഡി, ആസിഫ് കെ.എം, ഫായിസ് ഫനൂസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts