ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം വെനസ്വേലയിലെ ഗ്രൗണ്ടിനെതിരേ രൂക്ഷ വിമർശനവുമായി ലയണൽ മെസ്സി. മത്സരം നടന്നത് ഏറ്റവും മോശമായ ഗ്രൗണ്ടിലാണെന്ന് മത്സരശേഷം മെസ്സി വ്യക്തമാക്കി. മത്സരത്തിൽ 1-1 എന്ന സ്‌കോറിന് വെനസ്വേല അർജന്റീനയെ സമനിലയിൽ തളച്ചിരുന്നു. വെനസ്വേലയിലെ കാലാവസ്ഥ മോശമായത് കാരണം ഏറെ വൈകിയായിരുന്നു മത്സരം തുടങ്ങിയത്.
വെനസ്വേലയിലെ മാറ്റൂറിനിലെ ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്. മത്സരത്തിൽ 13ാം മിനുട്ടിൽ നിക്കോളാസ് ഒട്ടാമെൻഡിയായിരുന്നു അർജന്റീനക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 65ാം മിനുട്ടിലായിരുന്നു വെനസ്വേലയുടെ സമനില ഗോൾ വന്നത്. സാലോമോൻ റോണ്ടനായിരുന്നു സമനില ഗോൾ നേടിയത്. ” മത്സരം ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നു. ഞങ്ങൾക്ക് തുടർച്ചയായ രണ്ട് പാസുകൾപോലും നൽകാൻ കഴിഞ്ഞില്ല.
ഗ്രൗണ്ടിന്റെ അവസ്ഥ കാരണം. രണ്ടാം പകുതിയിലും സമാന അവസ്ഥ തന്നെയായിരുന്നു. മത്സരശേഷം മെസ്സി ടൈസിയോട് വ്യക്തമാക്കി. മത്സരശേഷം റോഡ്രിഗോ ഡീ പോളും വിമർശമനവുമായി രംഗത്തെത്തി. ഞങ്ങൾ പ്ലാൻ ചെയ്ത മത്സരമല്ല ഞങ്ങൾക്ക് പുറത്തെടുക്കേണ്ടി വന്നത്. ഗ്രൗണ്ടിന്റെ അവസ്ഥ കാണം മറ്റൊരു രീതിയിലായിരുന്നു ടീം കളിച്ചത്. എങ്കിലും മികച്ച പോരാട്ടം നടത്തി. ആദ്യ പകുതിയിൽ കൂടുതൽ സമയം ഞങ്ങൾ പന്ത് ഹോൾഡ് ചെയ്ത് പിറകോട്ട് കളിക്കാനാണ് ശ്രമിച്ചത്.
വെള്ളത്തേയും എതിർ ടീമിനെയും ഒരുമിച്ച് തോൽപ്പിക്കേണ്ടി വന്നു. മെസ്സി കൂട്ടിച്ചേർത്തു. ഗ്രൗണ്ടിന്റെ അവസ്ഥ കാരണം ഞങ്ങൾക്ക് ഫുട്‌ബോൾ കളിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു ഡീപോൾ വ്യക്തമാക്കിയത്. ഒൻപത് മത്സരത്തിൽനിന്ന് 19 പോയിന്റുള്ള അർജന്റീന ഇപ്പോൾ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ മുന്നിലാണ്.