യുവേഫ നാഷൻസ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ഇംഗ്ലണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഫിൻലൻഡിനെയായിരുന്നു ഇംഗ്ലണ്ട് തോൽപിച്ചത്. 3-1 എന്ന സ്‌കോറിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നേരത്തെ ഗ്രീസിനോട് തോറ്റതിനാൽ ജയം മാത്രം ആഗ്രഹിച്ചായിരുന്നു ഇംഗ്ലണ്ട് തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഫിൻലൻഡ് ഇംഗ്ലീഷ് ഗോൾമുഖത്ത് ഭീതി വിചത്തെങ്കിലും അപകടമുണ്ടായിരുന്നു.
മത്സരം പുരോഗമിക്കവെ 18ാം മിനുട്ടിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ വന്നു. 18ാം മിനുട്ടിൽ ജാക് ഗ്രീലിഷായിരുന്നു ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ഇംഗ്ലണ്ടിന് പിന്നീട് കാര്യങ്ങളെല്ലാം അനായാസമായിരുന്നു. 70 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ഇംഗ്ലണ്ട് 74ാം മിനുട്ടുൽ രണ്ടാം ഗോളും നേടി ലീഡ് രണ്ടാക്കി ഉയർത്തി. അലക്‌സാണ്ടർ അർണോൾഡായിരുന്നു രണ്ടാം ഗോൾ നേടിയത്. മത്സരം പുരോഗമിക്കവെ ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.
84ാം മിനുട്ടിൽ ഡക്ലാൻ റൈസായിരുന്നു ഇംഗ്ലീഷ് പടയുടെ മൂന്നാം ഗോൾ നേടിയത്. എന്നാൽ 87ാം മിനുട്ടിൽ അർട്ടു ഹോസ്‌കോനനിലൂടെ ഒരു ഗോൾ മടക്കി ഫിൻലൻഡ് തോൽവിയുടെ ആഘാതം കുറച്ചു. മറ്റൊരു മത്സരത്തിൽ 5-1 എന്ന സ്‌കോറിന് എർലിങ് ഹാളണ്ടിന്റെ നോർവെയെ ആസ്ട്രിയ തോൽപിച്ചു. അവസാന മത്സരത്തിൽ ഹാളണ്ടിന്റെ ഇരട്ട ഗോളിന്റെ കരുത്തിൽ നോർവെ മികച്ച ജയം നേടിയിരുന്നെങ്കിലും ഇന്നലെ ആസ്ട്രിയക്ക് മുന്നിൽ പ്രകടനം ആവർത്തിക്കാൻ നോർവേക്ക് കഴിഞ്ഞില്ല.
അർണോട്ടോവിച്ച്, ലെയ്ഹർട്ട്, പോസ്‌ക്, ഗ്രിഗോറിസ്‌ക് എന്നിവരായികുന്നു ആസ്ട്രിയക്കായി ഗോളുകൾ നേടിയത്.