എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് സീസണ് മുന്നോടിയായി വരവറിച്ചു. ഇന്ന് വെംബ്ലിയിൽ നടന്ന് കലാശപ്പോരാട്ടത്തിൽ പെനാൽറ്റിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തിയായിരുന്നു സിറ്റി ഏഴാം കിരീടം നേടിയത്.
കിരീടം മോഹിച്ചിറങ്ങിയ ഇരു ടീമുകളും മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു കളിച്ചു. ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിയാതിരുന്നതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡായിരുന്നു ആദ്യ ഗോൾ നേടിയത്.
83ാം മിനുട്ടിൽ അലെയാന്ദ്രോ ഗർനാച്ചോയായിരുന്നു യുനൈറ്റഡിനായി ഗോൾ നേടിയത്. എന്നാൽ മത്സരം അവസാനിക്കാനിരക്കെ പോർച്ചുഗീസ് താരം ബെർണാഡോ സിൽവയിലൂടെ ഗോൾ നേടിയ സിറ്റി മത്സരത്തിലേക്ക് തിരിച്ചുവന്നു. 90ാം മിനുട്ടിലായിരുന്നു സിൽവയുടെ ഗോൾ. സമനിലയിലായതോടെ മത്സരം പെനാൽറ്റിയിലേക്ക് നീളുകയായിരുന്നു. പെനാൽറ്റിയിൽ 7-6 എന്ന സ്‌കോറിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം.