Shopping cart

  • Home
  • Football
  • കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾമഴയിൽ മുങ്ങി സി.ഐ.എസ്.എഫ്
Football

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾമഴയിൽ മുങ്ങി സി.ഐ.എസ്.എഫ്

കേരള ബ്ലാസ്റ്റേഴ്‌സ്
Email :48

ഡ്യൂറാന്റ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം അവിസ്മരണീയമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ്. സി.ഐ.എസ്.എഫിനെതിരേ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. നിർണായക മത്സരത്തിൽ ജയം പ്രതീക്ഷിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ തന്നെ ആറു ഗോളുകൾ നേടി എതിരാളിയുടെ വല നിറച്ചു. ആറാം മിനുട്ടിൽ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്.

തുടക്കത്തിൽ തന്നെ ഗോൾ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 9ാം മിനുട്ടിൽ നോഹയുടെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് ഗോൾ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. മത്സരം പുരോഗമിക്കവെ 16ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോളും സി.ഐ.എസ്.എഫിന്റെ വലയിൽ വീണു. അധികം വൈകാതെ നോഹ രണ്ടാം ഗോളും സി.ഐ.എസ്.എഫിന്റെ വലയിലാക്കി വിജയത്തിന്റെ സൂചന നൽകി.

തുടരെ ഗോളുകൾ വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട സി.ഐ.എസ്.എഫിന് പിന്നീട് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല. 25ാം മിനുട്ടിൽ നവോച്ച സിങ് അഞ്ചാം ഗോളും 44ാം മിനുട്ടിൽ മുഹമ്മദ് അസ്ഹർ ആറാം ഗോളും നേടി ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ആറു ഗോളുകൾ വലയിലായതോടെ രണ്ടാം പകുതിയിൽ സി.ഐ.എസ്.എഫ് അൽപം ശ്രദ്ധയോടെയായിരുന്നു കളിച്ചത്.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളാണ് നേടിയത്. 90ാം മിനുട്ടിൽ നോഹയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം ഗോൾ നേടിയത്. ഇതോടെ താരം ബ്ലാസ്‌റ്റേഴ്‌സിനായി  ഹാട്രികും നേടി. തൊട്ടുമുൻപ് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും നോഹ കിക്ക് നഷ്ടപ്പെടുത്തി. എന്നാൽ അതേ മിനുട്ടിൽ തന്നെ മറ്റൊരു ഗോളിലൂടെ ആ ഗോളിന് പ്രായംശ്ചിത്തം ചെയ്തായിരുന്നു നോഹ ഹാട്രിക് പൂർത്തിയാക്കിയത്.

ബ്ലാസ്റ്റേഴ്‌സ് പത്തിലധികം ഗോളുകൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. 63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച മഞ്ഞപ്പട 35 ഷോട്ടുകളായിരുന്നു എതിർ ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തത്. അതിൽ 11 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. ജയിച്ചതോടെ ഏഴു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts