Shopping cart

  • Home
  • Football
  • Bundesliga
  • ടോട്ടനത്തെ വീഴ്ത്തിയുള്ള ട്രോഫി ഉയര്‍ത്തില്ലെന്ന് ഹാരി കെയന്‍: കൈയടിച്ച് ഫുട്‌ബോള്‍ ലോകം- വീഡിയോ കാണാം
Bundesliga

ടോട്ടനത്തെ വീഴ്ത്തിയുള്ള ട്രോഫി ഉയര്‍ത്തില്ലെന്ന് ഹാരി കെയന്‍: കൈയടിച്ച് ഫുട്‌ബോള്‍ ലോകം- വീഡിയോ കാണാം

ഹാരി കെയ്ൻ
Email :67

ഇന്നലെ രാത്രിയാണ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണികും ഇംഗ്ലീഷ് കരുത്തരായ ടോട്ടനം ഹോട്‌സ്പറും സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയത്. ടോട്ടനം ഹോട്‌സ്പറിന്റെ സ്റ്റേഡിയത്തില്‍ പ്രീ-സീസണ്‍ വിസിറ്റ് മാള്‍ട്ട കപ്പ് എന്ന പേരിലാണ് മത്സരം നടന്നത്. മത്സരത്തില്‍ 3-2 എന്ന സ്‌കോറിന് ബയേണ്‍ വിജയിക്കുകയും ചെയ്തു.
എന്നാല്‍ മത്സര ശേഷം മുന്‍ ടോട്ടനം താരം കൂടിയായ ബയേണിന്റെ ഹാരി കെയ്ന്‍ ട്രോഫി ഉയര്‍ത്താന്‍ വിസമ്മതിച്ചതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച.

https://x.com/FabrizioRomano/status/1822363805826904311

മത്സരത്തിന്റെ 80ാം മിനുട്ടിലാണ് താരം പകരക്കാരനായി കളത്തിലിറങ്ങിയത്. ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ചാണ് കെയ്ന്‍ മൈതാനത്തിറങ്ങിയത്. ഇതോടെ മത്സരത്തില്‍ ബയേണ്‍ വിജയിച്ചതോടെ ട്രോഫി ഉയര്‍ത്താന്‍ കെയ്‌നിനെ ക്ഷണിക്കപ്പെട്ടു. എന്നാല്‍ താരം തനിക്കു സാധിക്കില്ലെന്ന് പറഞ്ഞ് ആം ബാന്‍ഡ് ഊരി സഹതാരം ജോഷ്വ കിമ്മിചിനെ ഏല്‍പ്പിക്കുകയായിരുന്നു. ഈ രംഗങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

തന്റെ മുന്‍ ടീമിനോടുള്ള ആദരസൂചകമായാണ് കെയ്ന്‍ കിരീമുയര്‍ത്താന്‍ വിസമ്മതിച്ചെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് താരം ടോട്ടനം വിട്ട് ബയേണിലെത്തിയത്. 2014 മുതല്‍ ടോട്ടനത്തിനൊപ്പം നീണ്ട കാലം കളിച്ച കെയനിന് പക്ഷെ ഒരു ട്രോഫി പോലും ടീമിനായി നേടാനായിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts