Shopping cart

  • Home
  • Latest
  • കേേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡ് മുഹമ്മദ് അഷ്ഫാക്കിനും ഇവാന ടോമിക്കും
Latest

കേേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡ് മുഹമ്മദ് അഷ്ഫാക്കിനും ഇവാന ടോമിക്കും

അവാർഡ്
Email :15
സുപ്രഭാതം സ്‌പോര്‍ട്‌സ് ലേഖകന്‍ യു.എച്ച്. സിദ്ദിഖിന്റെയും മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി.ടി.ബേബിയുടെയും പേരിലുള്ള അവാര്‍ഡുകളാണ് നൽകിയത്

കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ മികച്ച അത് ലറ്റ്‌സിനുള്ള യു.എച്ച്.സിദ്ദിഖ് മെമ്മോറിയല്‍ അവാര്‍ഡ് മുഹമ്മദ് അഷ്ഫാക്കിനും പി.ടി.ബേബി മെമ്മോറിയല്‍ അവാര്‍ഡ് ഇവാന ടോമിക്കും. 5000 രൂപയും ട്രാഫിയുമാണ് അവാര്‍ഡ്. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണവും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും നേടി മിന്നുന്ന പ്രകടനം പുറന്നെടുത്തെടുത്തതാണ് തിരുവനന്തപുരം ജി.വി.രാജയിലെ അഷ്ഫാക്കിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ മിന്നും പ്രകടനമാണ് തലശ്ശേരി സായി യിലെ ഇവാനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ. എം. വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഗ്രൂപ്പ് മീരാന്‍ ഡയറക്ടര്‍ അയിഷ തനിയ മുഖ്യാതിഥിയായിരുന്നു. കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റാന്‍ റയാന്‍, സെക്രട്ടറി സി. കെ. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍ കുമാര്‍, കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ നിര്‍വാഹക സമിതി അംഗങ്ങള്‍, സ്‌പോര്‍ട്‌സ് ജേര്‍ണോസ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയിന്‍ സെക്രട്ടറി പി. ഐ. ബാബു ചെയര്‍മാനും കായികാധ്യാപകന്‍ ഡോ. ജിമ്മി ജോസഫ്, കായിക ലേഖകന്‍ സ്റ്റാന്‍ റയാന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.
ദേശീയ,, അന്തര്‍ദേശീയ കായികമേളകളില്‍ നിറസാന്നിധ്യമായിരുന്ന. സുപ്രഭാതം റിപ്പേര്‍ട്ടര്‍ യു.എച്ച്. സിദ്ദിഖിന്റെയും മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി.ടി. ബേബിയുടെയും സ്മരണാര്‍ത്ഥമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts