Shopping cart

  • Home
  • Football
  • ഡ്യൂറണ്ട് കപ്പിൽ രണ്ടാം അങ്കത്തിന് ബ്ലാസ്റ്റേഴ്‌സ്
Football

ഡ്യൂറണ്ട് കപ്പിൽ രണ്ടാം അങ്കത്തിന് ബ്ലാസ്റ്റേഴ്‌സ്

ഡ്യുറന്റ് കപ്പ്
Email :57

എതിരാളി പഞ്ചാബ് എഫ്.സി

ഡ്യൂറാണ്ട് കപ്പിലെ രണ്ടാം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്.സിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെ ജയമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. മുംബൈ സിറ്റിക്കായി റിസർവ് ടീമായിരുന്നു കളത്തിലിറങ്ങിയത്. അതുകൊണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് മികച്ച ജയം നേടാൻ സാധിച്ചത്.

എന്നാൽ ഇന്ന് പഞ്ചാബ് എഫ്.സി സീനിയർ ടീമിനെയാണ് കളത്തിലിറക്കുന്നത്. അതിനാൽ രണ്ടാം മത്സരം ആദ്യത്തേതിൽ നിന്ന് അൽപം കഠിനമായിരിക്കും ബ്ലാസ്റ്റേഴ്‌സിന്. ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ ടീം തന്നെയാകും ഇന്നും ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങുക. നിലവിൽ ആർക്കും പരുക്കില്ലാത്തതിനാൽ ടീമിനെ ഇറക്കുന്ന കാര്യത്തിൽ ആശങ്കയില്ലെന്ന് പരിശീലകൻ വ്യക്തമാക്കി.

അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ അയ്മൻ, പെപ്ര, പുതുമുഖ താരം നോഹ തുടങ്ങിയവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ മത്സരത്തിന്റ ആദ്യ ഇലവനിൽ കളത്തിലിറങ്ങിയത്. പ്രതിരോധ നിരയിൽ മിലോസ്, ഹോർമിപാം, സഹീഫ് എന്നിവരും ആദ്യ ഇലവനിലെത്തി. മത്സരത്തിന്റെ 32ാം മിനുട്ടിൽ നോഹയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ പിറന്നത്. തുടർന്ന് മത്സരം തുടർന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഏഴു ഗോളുകളായിരുന്നു മുംബൈ സിറ്റിയുടെ വലയിലെത്തിച്ചത്.

പിന്നീട് കൃത്യമായ ഇടവേളകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ മുംബൈയുടെ വലയിലെത്തി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ബാക്കി അഞ്ചു ഗോളുകളും നേടിയത് രണ്ടാം പകുതിയിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി പെപ്രയും നോഹയും ഹാട്രിക് നേടി.

39ാം മിനുട്ടിൽ പെപ്രയുടെ വകയായിരുന്നു രണ്ടാം ഗോൾ. പിന്നീട് കൃത്യമായ ഇടവേളികളിൽ ഗോൾ നേടി ഇരുവരും ഹാട്രിക് പൂർത്തിയാക്കി.പകരക്കാരനായി കളത്തിലെത്തിയ ഇഷാൻ പണ്ഡിതയും രണ്ട് ഗോളുകൾ നേടി. 86, 87 മിനുട്ടുകളിലായിരുന്നു ഇഷാന്റെ ഗോളുകൾ. മത്സരത്തിൽ 65 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് 25 ഷോട്ടുകളായിരുന്നു മുംബൈയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ 13 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts