ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് രാത്രി ഏഴിന് സി.ഐ.എസ്.എഫിനെയാണ് നേരിടുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെ ജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തില്‍ പഞ്ചാബ് എഫ്.സിക്കെതിരേ 1-1 ന് സമനില വഴങ്ങേണ്ടി വന്നരുന്നു. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മഞ്ഞപ്പട. രണ്ട് മത്സരത്തില്‍ നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സാണ് ഇപ്പോള്‍ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് മത്സരത്തില്‍നിന്ന് നാലു പോയിന്റുള്ള പഞ്ചാബ് എഫ്.സി രണ്ടാം സ്ഥാനത്തുമുണ്ട്. മൂന്നാം സ്ഥാനത്തുള്ള സി.ഐ.എസ്.എഫിന് മൂന്ന് പോയിന്റുണ്ട്. ഇന്ന് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രേവശിക്കാന്‍ കഴിയും. നലവില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ ആര്‍ക്കും പരുക്കില്ലാത്തതിനാല്‍ രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരേ കളത്തിലിറങ്ങിയ ടീമിനെ തന്നെയാകും പരിശീലകന് സ്റ്റാറെ കളത്തിലിറക്കുക.