പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടില്‍ ഇന്ന് മറ്റൊരു വമ്പന്‍പോര്. എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമാണ് ഏറ്റുമുട്ടുന്നത്. വെംബ്ലി ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30 മുതലാണ് മത്സരം.
പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ സിറ്റി എഫ്.എ കപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനുറച്ചാവും ഇന്നിറങ്ങുക. സീസണ്‍ ആരംഭിക്കുന്നതിനു മുമ്പുള്ള ഇരു ടീമുകളുടെയും അവസാന മത്സരം കൂടിയാണിത്.
അതിനാല്‍ കിരീടനേട്ടത്തോടെ സീസണിന് തുടക്കം കുറിക്കാമെന്ന മോഹത്തോടെയാകും പെപ് ഗ്വാര്‍ഡിയോളയും എറിക് ടെന്‍ഹാഗും ടീമുകളെ കളത്തിലിറക്കുക.
എഫ്.എ കപ്പ് ഫൈനലിലാണ് അവസാനമായി സിറ്റി – യുനൈറ്റഡ് പോരാട്ടം നടന്നത്. അന്ന് യുനൈറ്റഡ് 2-1ന് സിറ്റിയെ കീഴടക്കി. ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ അവസാന അഞ്ച് മത്സരങ്ങളില്‍ സിറ്റിക്കാണ് മുന്‍തൂക്കം. സിറ്റി മൂന്ന് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ യുനൈറ്റഡ് രണ്ടെണ്ണത്തിലും വിജയക്കൊടി നാട്ടി.
മാഞ്ചസ്റ്റര്‍ സിറ്റി സാധ്യത ഇലവന്‍ – (4-3-3)
Ortega; Lewis, Dias, Akanji, Gvardiol; De Bruyne, Kovacic; Bobb, McAtee, Grealish; Haaland.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സാധ്യത ഇലവന്‍ – (4-2-3-1)
Onana; Dalot, Evans, Martinez, Shaw; Casemiro, Mainoo; Amad, Fernandes, Rashford; Zirkzee.