കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. ഏറ്റവും പുതിയതായി ബ്ലാസ്റ്റേഴ്‌സിന്റെ ജപ്പാൻ താരം ഡെയ്‌സുകെ സകായിയാണ് ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. ഇന്നലെ രണ്ട് ഗോൾ കീപ്പർമാരും സഹപരിശീലകനും ക്ലബ് വിട്ടിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റക്കോസും ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറഞ്ഞിരുന്നു.
കഴിഞ്ഞ സീസണിൽ തായ്‌ലൻഡ് ഫുട്‌ബോൾ ക്ലബായ കസ്റ്റംസ് യുനൈറ്റഡിൽ നിന്നാണ് ഡെയ്‌സുകെ കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലെത്തിയത്. തുടർന്ന് മഞ്ഞപ്പടക്കായി 20 മത്സരങ്ങൾ കളിക്കാനും താരത്തിന് കഴിഞ്ഞു. ഇത്രയും മത്സരത്തിൽനിന്ന് മൂന്ന് ഗോളുകളാണ് ജപ്പാൻ താരം സ്വന്തം പേരിൽ എഴുതിച്ചേർത്തത്. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തുണായായ താരമാണ് ഇപ്പോൾ ടീം വിടുന്നത്.
Your samurai spirit and relentless grit on the field embodied the heart of a Blaster! Thank you for your unwavering contributions both on and off the pitch. Arigato, Daisuke!💛⚽
Catch all the #ISL action on @JioCinema 👉 https://t.co/pYTDwhGCei#ThankYouDaisuke #KBFC… pic.twitter.com/nSFk6XuMpe
— Kerala Blasters FC (@KeralaBlasters) June 1, 2024
ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകൻ ഫ്രാങ്ക് ഡോവർ ക്ലബ് വിടുന്നതായി അറിയിച്ചിരുന്നു. തുടർന്ന് ഗോൾ കീപ്പർമാരായ കരൺ ജിത് സിങ്, ലാറ ശർമ എന്നിവരും ക്ലബ് വിട്ടതായി അറിയിച്ചു. കൂടുതൽ പേർ ക്ലബ് വിട്ടതോടെ വരുന്ന സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന് കൂടുതൽ താരങ്ങളെ ടീമിലെത്തിക്കേണ്ടി വരും.
ഒരു ഐ.എസ്.എൽ കിരീടത്തിനായി മോഹിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ മികച്ച ടീമിനെ തന്നെ അടുത്ത സീസണിൽ കളത്തിലിറക്കുമെന്ന് പ്രതീക്ഷിക്കാം. അവസാന സീസണിൽ സെമിയിൽ പ്രവേശിക്കാൻ കഴിയാതെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഐ.എസ്.എൽ യാത്ര അവസാനിച്ചത്.